🏡 സഞ്ചാരികൾ ©™ @sanjarikal

🚴യാത്ര വിവരങ്ങൾക്ക്‌ വേണ്ടി ഒരു പേജ്. പോസ്റ്റുകൾ വായിക്കൂ. ഒരു യാത്ര പോയ അനുഭവം സ്വന്തമാക്കാം 💡Paid Promotions| DM 📎 Collaboration| DM 👇ടിക് ടോക്

Similar users

🏡 സഞ്ചാരികൾ ©™ photos and videos

22 hours ago

🏡ഉറുമ്പിക്കര🏡 സഞ്ചാരികളുടെ സ്വർഗം ആയ ഇടുക്കിയിലെ മറ്റൊരു മനോഹരമായ സ്ഥലം.. ട്രക്കിങ്ങിനും ഓഫ്‌ റോഡിനും പറ്റിയ സ്ഥലം ആണ് ഉറുമ്പിക്കര.. ഒരു നയനമനോഹരമായ വെള്ളച്ചാട്ടം ഉൾപ്പെടുന്ന ഒരു ട്രക്കിങ് അനുഭവം തരുന്ന റൂട്ട് ആണ് ഉറുമ്പിക്കര. 🏡 സമുദ്ര നിരപ്പിൽ നിന്നും 3,500km അടി ഉയരത്തിൽ ആണ് ഉറുമ്പിക്കര സ്ഥിതി ചെയ്യുന്നത്.. വാഗമണ്ണിനും കുട്ടിക്കാനത്തിനും ഇടയിൽ ആണ് ഉറുമ്പിക്കര എന്ന ഈ മനോഹര സ്ഥലം സ്ഥിതി ചെയ്യുന്നത്.. ഏന്തയാർ ടൗണിൽ നിന്നും 10 കിലോമീറ്റർ ദൂരം ഉണ്ട് ഉറുമ്പിക്കരയിലേക്ക്. ഒരു കിടു ട്രക്കിങ് നും, ഓഫ് റോഡിനും പറ്റിയ സ്ഥലം ആണ് ഉറുമ്പിക്കര.. വളരെ മോശം റോഡുകൾ ആയതിനാൽ 4 വീൽ ഡ്രൈവ് ജീപ്പുകളെ ആശ്രയിക്കുന്നതാണ് നല്ലത്.. കുറച്ചു ദൂരം ജീപ്പിൽ സഞ്ചരിച്ചാൽ പിന്നീട് 4 കിലോമീറ്റർ ട്രക്കുങ് റൂട്ട് ആണ്. . 🏡 Nearest tourist place 👇 1 ) വാഗമൺ 2 ) ഉളുപ്പുണ്ണി 3 ) ഉപ്പുകുളം ഡാം 4 ) ഇല്ലിക്കൽ 5 ) കുട്ടിക്കാനം 6 ) പാഞ്ചാലിമേട് 7 ) ഏലപ്പാറ . 🏡 Photo🎀 @mania_taxidion_ 🏡 . ഈ സ്ഥലം സന്ദർശിച്ചിട്ടുള്ളവർ നിങ്ങളുടെ കൂടെ അന്ന് ട്രിപ്പിൽ ഉണ്ടായിരുന്നവരെ മെൻഷൻ ചെയ്യുക.. അന്നത്തെ മനോഹര നിമിഷങ്ങൾ ഓർത്തെടുക്കാൻ അത് ഉപയോഗപ്പെട്ടേക്കാം..😊😊😊 🎀 ഇത് വായിച്ചു കഴിഞ്ഞാൽ നിങ്ങളുടെ Travel Friends  നെ മെൻഷൻ ചെയ്യുക.. 😍😍😍 ഇന്നലെ trip on ആകൂ.. #sanjarikal #kurumbalakotta #urumbikkara #marottichal #thrissur #kolukkumalai #idukki #munnar 🎀 @sanjarikal

11.3k0
Yesterday

ഈ പൂജാ ഹോളി ഡയ്സ്‌ നമുക്ക്‌ ജിന്നിന്റെ കൂടെ 🎏 @babziku 🎏 മണാലി കാണാൻ പോയാലോ.❓ അവിടെ പോയ്‌‌ ആപ്പിൾ തോട്ടങ്ങളിൽ രാപ്പാർക്കാം 🍎🏕 മലമുകളിൽ പോയ്‌ മഞ്ഞിന്റെ വിസ്മയ ലോകം കാണാം.🧗‍♂ കാടിന്റെ  വന്യതയിലൂടെ കാഴ്ചകൾ കണ്ട്‌ നടക്കാം 🐐🌲 തണുപ്പിൽ കറുത്ത കമ്പിളി പുതച്ച്‌ പരസ്‌പരം കഥകൾ പറഞ്ഞിരിക്കാം 👬 . Book now ☎ 09746542799 Or Message📥 @fyzmohammed 🎀 @___hiker___ . . . Follow🎁 @fyzmohammed 🎁 @fyzmohammed 🎁 @fyzmohammed 🎖 @babziku 🎖 @babziku 🎖 @babziku 🎀 @___hiker___ 🎀 @___hiker___ 🎀 @___hiker___ . #fyzmohammed #hiker #babziku #manali #himachalpradesh #sanjarikal #aviyals_of_kerala #tourism #traveldiary #traveler #traveler #travelgram

3.2k0
2 days ago

🎶കോട്ടപ്പാറ🎶 thommanകുത്തും മഞ്ഞു വീണ പുലരികൾ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഞെട്ടിച്ചു കളഞ്ഞത് കോട്ടപ്പാറയിൽ നിന്നുള്ള കാഴ്‌ചയാണ്. കോതമംഗലത്തു നിന്നും 28 കിലോമീറ്റർ അകലെയുള്ള  വണ്ണപ്പുറത്താണ്‌ (ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിന്റെ പരിധിയിൽ വരുന്നത് ) കോട്ടപ്പാറ സ്ഥിതി ചെയ്യുന്നത് ... ഇടുക്കി ജില്ലയിൽ വണ്ണപ്പുറം മുള്ളിരിങ്ങാട് റൂട്ടിൽ ആണ് കോട്ടപ്പാറ എന്ന ഈ view point. 🛡 എത്തിചേരാൻ ഉള്ള വഴി👇 #മൂവാറ്റുപുഴയിൽ നിന്ന് 25 km #തൊടുപുഴയിൽ നിന്ന് 20 Km #കോതമംഗലം 28 km #വണ ്ണപ്പുറം എന്ന സ്ഥലത്ത് നിന്ന് മുള്ളിരിങ്ങാട് പോകുന്ന വഴി ഒരു 3 km പോയാൽ മതി. അവിടെ ആരോട് ചോദിച്ചാലും വഴി പറഞ്ഞു തരും. ഈ കാഴ്ച രാവിലെ മാത്രമേ ഉള്ളൂ, അത് കാണണമെങ്കിൽ രാവിലെ 7 മണിക്ക് മുമ്പ് ചെല്ലണം. 🔖 വണ്ണപ്പുറം വരെ ബസ് കിട്ടും പക്ഷെ അവിടെ നിന്ന് auto വിളിക്കേണ്ടി വരും. വണ്ണപ്പുറം - #മുള്ളിരിങ്ങാട് ടാറിട്ട ബസ് റൂട്ടാണ്. വണ്ടിയേത് വേണമെങ്കിലും അവിടെ വരെ ചെല്ലും. പാർക്കിംഗ് റോഡരുകിൽ ആണെന്ന് മാത്രം. ഇപ്പോൾ കുറച്ചു ആയിട്ട് ഒരുപാട് ആളുകൾ അറിഞ്ഞു വരുന്നുണ്ട്. കോട്ടപ്പാറയിൽ മറ്റ് സൗകര്യങ്ങളോ സുരക്ഷാ ക്രമീകരങ്ങളോ ഒന്നും നിലവിൽ ഇല്ല. വണ്ണപ്പുറം ഒരു ചെറിയ സിറ്റി ആയതിനാൽ അത്യാവശ്യം വാഹന, ഭക്ഷണ സൗകര്യങ്ങൾ അവിടെ ലഭ്യമാണ്. 🎀 🚧 Video🎬 @i.jaziii 🔭 ഈ സ്ഥലം സന്ദർശിച്ചിട്ടുള്ളവർ നിങ്ങളുടെ കൂടെ അന്ന് ട്രിപ്പിൽ ഉണ്ടായിരുന്നവരെ മെൻഷൻ ചെയ്യുക.. അന്നത്തെ മനോഹര നിമിഷങ്ങൾ ഓർത്തെടുക്കാൻ അത് ഉപയോഗപ്പെട്ടേക്കാം..😊 🎀 ഇത് വായിച്ചു കഴിഞ്ഞാൽ നിങ്ങളുടെ Travel Friends  നെ മെൻഷൻ ചെയ്യുക.. 😍😍😍 ഇന്നലെ trip on ആകൂ.. 📌 #sanjarikal #kurumbalakotta #urumbikkara #kottappara #marottichal #thrissur #vayanad #pokkodlake #aviyals_of_kerala #fortkochi #soochippara #kolukkumalai #idukki #munnar 🎀 @sanjarikal

7.9k0
5 days ago

🏡ധൂധ്സാഗർ വെളളച്ചാട്ടം🏡 (On the way to Dhud Sagar ) 🚲 കർണ്ണാടകയിലെ ഹൂബ്ലിക്കും ഗോവയിലെ വാസ്കോഡഗാമയ്ക്കും ഇടയിലായാണ് ലോക പ്രശസ്തമായ ദൂത്സാഗർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അതായത് ഗോവയ്ക്കും കർണ്ണാടകയ്ക്കും ഇടയിലായാണ് ഇതുള്ളത്. 1017 അടി ഉയരമുള്ള ഈ വെള്ളച്ചാട്ടം മാണ്ഡവി നദിയിലാണുള്ളത്. ❣️ പാൽക്കടൽ എന്നാണ് ദൂധ്സാഗർ എന്ന വാക്കിന്റെ അർഥം. പനാജിയിൽ നിന്നും 60 കിലോമീറ്റർ ദൂരം സഞ്ചരിക്കണം ഇവിടെ എത്താൻ. മാഡ്ഗാവോണ്‍ ബെല്‍ഗാം റെയില്‍പാത കടന്നുപോകുന്നത് ഈ വെള്ളച്ചാട്ടത്തിന് സമീപത്തുകൂടിയാണ്. അതിനാല്‍ ഈ പാതയിലൂടെ യാത്ര ചെയ്താല്‍ ധൂത് സാഗര്‍ വെള്ളച്ചാട്ടത്തിന്റെ മനോഹരദൃശ്യം കാണാം. ഭഗവാന്‍ മഹാവീര്‍ വന്യജീവി സങ്കേതത്തിലാണ് ഈ വെള്ളച്ചാട്ടത്തിന്റെ സ്ഥാനം. ബെംഗളൂരിൽ നിന്നും 570 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ❣️ Photo🎀 @antonithin13 🎖 Google Direction . Dudhsagar Falls Sonaulim, Goa 403410, India +91 832 243 7728 https://goo.gl/maps/SELmzuggorMPZCAx8 . 🎀 ഈ സ്ഥലം സന്ദർശിച്ചിട്ടുള്ളവർ നിങ്ങളുടെ കൂടെ അന്ന് ട്രിപ്പിൽ ഉണ്ടായിരുന്നവരെ മെൻഷൻ ചെയ്യുക.. അന്നത്തെ മനോഹര നിമിഷങ്ങൾ ഓർത്തെടുക്കാൻ അത് ഉപയോഗപ്പെട്ടേക്കാം.😊 🎀 ഇത് വായിച്ചു കഴിഞ്ഞാൽ നിങ്ങളുടെ Travel Friends  നെ മെൻഷൻ ചെയ്യുക. 😍എന്നാലേ trip on ആകൂ. ❣️ #sanjarikal #aviyals_of_kerala 🌹 #sanjarikal #kurumbalakotta #urumbikkara #parunthumpara #ooty #mountainrailway #mettupalayam #muthanga #fortkochi #chappara #muthanga #marottichal #thrissur #athirappilly #marottichal #Vaalpara #malakkappara #ranipuram #kudajadri #thamarasserychuram #kolukkumalai #idukki #aanayadikuth #munnar 🎀 @sanjarikal

15.9k0
6 days ago

"🎀ചാർപ്പ വെള്ളച്ചാട്ടം 🎀 തൃശ്ശൂർ ജില്ലയിലെ ചാലക്കുടി-ക്കടുത്തു അതിരപ്പിള്ളി-ക്കും വാഴച്ചാൽ-നും ഇടക്ക് ചാർപ്പ വെള്ളച്ചാട്ടം എന്ന ഒരു കുഞ്ഞു വെള്ളച്ചാട്ടം ഉണ്ട്.. കാട്ടിൽ മഴ പെയ്യുമ്പോൾ, കാട്ടിലെ ചെറിയ കൈവരികളിൽ നിന്നും വെള്ളം ഒലിച്ചു വന്നു, ആർത്തുലച്ചു, വെള്ളം മുഴുവൻ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്ക് ഒഴുകി പോകുന്നു. . മഴക്കാലത്ത് മാത്രമാണ് ഈ വെള്ളച്ചാട്ടം ശക്തി പ്രാപിക്കൂ.. അല്ലാത്ത വേനൽ സമയങ്ങളിൽ ചെറിയ നീരുറവ മാത്രമേ കാണൂ.. വളരെ അപൂർവമായേ ഈ വെള്ളച്ചാട്ടം ഇത്രയും ശക്തി പ്രാപിച്ചു കാണാൻ സാധിക്കൂ.. മഴക്കാലമല്ലേ, ചെന്ന് നോക്കൂ.. ഭാഗ്യം ഉണ്ടെങ്കിൽ കാണാം. . ഈ സ്ഥലം സന്ദർശിച്ചിട്ടുള്ളവർ നിങ്ങളുടെ കൂടെ അന്ന് ട്രിപ്പിൽ ഉണ്ടായിരുന്നവരെ മെൻഷൻ ചെയ്യുക.. അന്നത്തെ മനോഹര നിമിഷങ്ങൾ ഓർത്തെടുക്കാൻ അത് ഉപയോഗപ്പെട്ടേക്കാം..😊 🎀 ഇത് വായിച്ചു കഴിഞ്ഞാൽ നിങ്ങളുടെ Travel Friends  നെ മെൻഷൻ ചെയ്യുക.. 😍😍😍 ഇന്നലെ trip on ആകൂ. . This place is located in Kerala- Thrssur District- Near Chalakkudi-Athirappilli . 📌 #sanjarikal #kurumbalakotta #urumbikkara #marottichal #thrissur #vayanad #pokkodlake #rajamala #devikulam #peerumedu #charppa #athirappilly #chalakkudi #banasurahills #shan_zaaki #aviyals_of_kerala #fortkochi #soochippara #kolukkumalai #idukki #munnar 🎀 @sanjarikal

5k0
2 weeks ago

🎀ബാണാസുരമല🎀 ചെമ്പ്ര കഴിഞ്ഞാൽ കേരളത്തിലെ വയനാട് ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ പർവ്വതമാണ് ബാണാസുരമല. സമുദ്ര നിരപ്പിൽ നിന്ന് 6732 അടി ഉയരം. ചെങ്കുത്തായ മലനിരകളാണ്. മലനിരകളുടെ താഴ്വരയിൽ വ്യാപിച്ചു കിടക്കുന്ന നീല ജലാശയമാണ് ബാണാസുര സാഗർ അണക്കെട്ട്. സ്പിൽ വേ ഒഴികെ ബാക്കിഭാഗം മുഴുവൻ മണ്ണുകൊണ്ട് നിർമ്മിച്ച ഈ അണക്കെട്ട് ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടാണെന്ന് പറയപ്പെടുന്നു. 🎀 നാലു ദിക്കിലും കോട്ടപോലെ ചക്രവാളം മുട്ടി നിൽക്കുന്ന മല നിരകൾ. മണിക്കുന്ന്, ചെബ്രാപീക്ക്, തരിയോടുമല, സുഗന്ധഗിരിമല, തെക്കു കിഴക്കായി ബ്രഹ്മഗിരി മല നിരകൾ എന്നിവ കാണാം. മഞ്ഞു മൂടിയ ബാണാസുര മലയാല്‍ ചുറ്റപ്പെട്ട ഈ അണക്കെട്ട് അതിമനോഹരമായ ദൃശ്യാനുഭവമാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. ഇതിനോട് ചേര്‍ന്നുള്ള വന്യജീവി സങ്കേതവും പൂമരങ്ങള്‍ നിറഞ്ഞ ഉദ്യാനവും സമാനതകളില്ലാത്ത കാഴ്ചയാണ്. ബാണസുരയിലെ തെളിനീരും ഇതിന് സമീപത്തുള്ള ചരിത്രസമാരകങ്ങളും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. 🎀 ജൈന മതവിശ്വാസികളുടെ ശക്തികേന്ദ്രമായൊരുന്ന കല്‍പ്പറ്റയില്‍ പുലിയര്‍ മലയോട് ചേര്‍ന്നുള്ള അന്തന്തസ്വാമി ജൈനക്ഷേത്രവും ഏറെ പ്രശ്സ്തമാണ്. പൂക്കോട് തടാകം, ലക്കിടി, അമ്പുകുത്തിമല തുടങ്ങിയ ടൂറിസം ആകര്‍ഷണങ്ങള്‍ കൊണ്ട് പ്രശസ്തമായ വയാനാട്ടില്‍ പ്രകൃതി സൌന്ദര്യത്തൊടൊപ്പം ശാസ്ത്രപരവും ചരിത്രപരവുമായ കാരണങ്ങളാലും വ്യത്യസതമായ ഒരു വിനോദസഞ്ചാര ആകര്‍ഷണമായി മാറിയിരിക്കുകയാന് ബാണാസുര സാഗര്‍. 🎀 കോഴിക്കോട് നിന്ന് റോഡ് മാര്‍ഗം ഇവിടെ എത്തിച്ചേരാം. കോഴിക്കോട് നിന്നും ഏകദേശം 75 കിലോമീറ്റർ ദൂരം ഉണ്ട് ബാണാസുരമല. കല്‍പ്പറ്റയില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെയായാണ് ബാണാസുരഹിൽസ് സ്ഥിതി ചെയ്യുന്നത്. 🎀 ഫോട്ടോ🎌 @fayiz______ 🎀 ഈ സ്ഥലം സന്ദർശിച്ചിട്ടുള്ളവർ നിങ്ങളുടെ കൂടെ അന്ന് ട്രിപ്പിൽ ഉണ്ടായിരുന്നവരെ മെൻഷൻ ചെയ്യുക.. അന്നത്തെ മനോഹര നിമിഷങ്ങൾ ഓർത്തെടുക്കാൻ അത് ഉപയോഗപ്പെട്ടേക്കാം..😊 🎀 ഇത് വായിച്ചു കഴിഞ്ഞാൽ നിങ്ങളുടെ Travel Friends  നെ മെൻഷൻ ചെയ്യുക.. 😍😍😍 ഇന്നലെ trip on ആകൂ.. 📌 #sanjarikal #kurumbalakotta #urumbikkara #marottichal #thrissur #vayanad #pokkodlake #rajamala #devikulam #peerumedu #banasurahills #shan_zaaki #aviyals_of_kerala #fortkochi #soochippara #kolukkumalai #idukki #munnar 🎀 @sanjarikal

8.3k0
2 weeks ago

🏡ഉറുമ്പിക്കര🏡 സഞ്ചാരികളുടെ സ്വർഗം ആയ ഇടുക്കിയിലെ മറ്റൊരു മനോഹരമായ സ്ഥലം.. ട്രക്കിങ്ങിനും ഓഫ്‌ റോഡിനും പറ്റിയ സ്ഥലം ആണ് ഉറുമ്പിക്കര.. ഒരു നയനമനോഹരമായ വെള്ളച്ചാട്ടം ഉൾപ്പെടുന്ന ഒരു ട്രക്കിങ് അനുഭവം തരുന്ന റൂട്ട് ആണ് ഉറുമ്പിക്കര... 🏡 സമുദ്ര നിരപ്പിൽ നിന്നും 3,500km അടി ഉയരത്തിൽ ആണ് ഉറുമ്പിക്കര സ്ഥിതി ചെയ്യുന്നത്.. വാഗമണ്ണിനും കുട്ടിക്കാനത്തിനും ഇടയിൽ ആണ് ഉറുമ്പിക്കര എന്ന ഈ മനോഹര സ്ഥലം സ്ഥിതി ചെയ്യുന്നത്.. ഏന്തയാർ ടൗണിൽ നിന്നും 10 കിലോമീറ്റർ ദൂരം ഉണ്ട് ഉറുമ്പിക്കരയിലേക്ക്... ഒരു കിടു ട്രക്കിങ് നും, ഓഫ് റോഡിനും പറ്റിയ സ്ഥലം ആണ് ഉറുമ്പിക്കര.. വളരെ മോശം റോഡുകൾ ആയതിനാൽ 4 വീൽ ഡ്രൈവ് ജീപ്പുകളെ ആശ്രയിക്കുന്നതാണ് നല്ലത്.. കുറച്ചു ദൂരം ജീപ്പിൽ സഞ്ചരിച്ചാൽ പിന്നീട് 4 കിലോമീറ്റർ ട്രക്കുങ് റൂട്ട് ആണ്.. 🏡 Nearest tourist place 👇 1 ) വാഗമൺ 2 ) ഉളുപ്പുണ്ണി 3 ) ഉപ്പുകുളം ഡാം 4 ) ഇല്ലിക്കൽ 5 ) കുട്ടിക്കാനം 6 ) പാഞ്ചാലിമേട് 7 ) ഏലപ്പാറ 🏡 Photo🎀 @mal_dop_ 🏡 ഈ സ്ഥലം സന്ദർശിച്ചിട്ടുള്ളവർ നിങ്ങളുടെ കൂടെ അന്ന് ട്രിപ്പിൽ ഉണ്ടായിരുന്നവരെ മെൻഷൻ ചെയ്യുക.. അന്നത്തെ മനോഹര നിമിഷങ്ങൾ ഓർത്തെടുക്കാൻ അത് ഉപയോഗപ്പെട്ടേക്കാം..😊😊😊 🎀 ഇത് വായിച്ചു കഴിഞ്ഞാൽ നിങ്ങളുടെ Travel Friends  നെ മെൻഷൻ ചെയ്യുക.. 😍😍😍 ഇന്നലെ trip on ആകൂ.. #sanjarikal #kurumbalakotta #urumbikkara #marottichal #thrissur #kolukkumalai #idukki #munnar 🎀 @sanjarikal

8.8k0
2 weeks ago

🎀കക്കാടംപൊയിൽ🎀 : കോടമഞ്ഞ് പുതഞ്ഞ ഒരു സുന്ദരിയാണ് കക്കാടംപൊയിൽ. കോഴിക്കോട് – മലപ്പുറം ജില്ലകളുടെ അതിർത്തിയ്ക്ക് അടുത്തായാണ് ഈ തകർപ്പൻ സ്ഥലം സ്ഥിതിചെയ്യുന്നത്. കുത്തനെയുള്ള ചുരവും, കയറ്റവും പ്രകൃതി രമണീയമായ കാഴ്ചകളുമാണ് കക്കാടം പൊയിലിനെ വേറിട്ടതാക്കുന്നത്. ഏതു സീസണിലും കക്കാടംപൊയിലിലേക്കുള്ള യാത്ര അതിമനോഹരമാണ്. എങ്കിലും സെപ്റ്റംബർ തൊട്ടു ഡിസംബർ വരേയുള്ള കാലയളവിലായിരിക്കും കക്കാടംപൊയിലിലെ ഏറ്റവും ദൃശ്യഭംഗി പ്രകടമാവുക. 🎀 കോഴിക്കോട് നഗരത്തില്‍ ‌നിന്ന് 40 കിലോമീ‌റ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം വിവിധ ആദിവാസി ജനവിഭാഗങ്ങളുടെ അധി‌വാസകേന്ദ്രം കൂടിയാണ്. തിരുവമ്പാടിയിൽ നിന്നും നിലമ്പൂരിലേക്ക് ഇതുവഴി KSRTC യുടെ ബസ് സർവ്വീസുകൾ നടത്തുന്നുണ്ട്. ഒട്ടും വീതിയില്ലാത്ത കയറ്റവും ഇറക്കവും കൂടിയ വളഞ്ഞുപുളഞ്ഞുള്ള ഈ വഴിയിലൂടെയുള്ള യാത്ര ഏതൊരു സഞ്ചാരിയ്ക്കും അവസമരണീയമായ മുഹൂർത്തങ്ങളായിരിക്കും സമ്മാനിക്കുന്നത്. കക്കാടം‌പൊയി‌ലിനെ പ്രകൃ‌തി സ്നേഹികളും സഞ്ചാരികളും ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ട് അഞ്ചോ ആറോ വർഷങ്ങളെ ആയിട്ടുള്ളൂ. അത്രയും നാൾ തന്റെ സൗന്ദര്യം പുറംലോകത്തെ ഒളിപ്പിച്ചുവെച്ച് മയങ്ങുകയായിരുന്നു ഈ സുന്ദരി. 🎀 Video🎀 @__arun.ck__ 🎀 ഈ സ്ഥലം സന്ദർശിച്ചിട്ടുള്ളവർ നിങ്ങളുടെ കൂടെ അന്ന് ട്രിപ്പിൽ ഉണ്ടായിരുന്നവരെ മെൻഷൻ ചെയ്യുക.. അന്നത്തെ മനോഹര നിമിഷങ്ങൾ ഓർത്തെടുക്കാൻ അത് ഉപയോഗപ്പെട്ടേക്കാം..😊😊😊 🎀 ഇത് വായിച്ചു കഴിഞ്ഞാൽ നിങ്ങളുടെ Travel Friends  നെ മെൻഷൻ ചെയ്യുക.. 😍😍😍 ഇന്നലെ trip on ആകൂ.. #sanjarikal #kurumbalakotta #kakkayam #calicut #kakkadampoyil #kozhikkod #kochi #thrissur #kolukkumalai #idukki #munnar 🎀 @sanjarikal

7k0
2 weeks ago

🎀 @mr_phenomenal_diaries 🎀 ഇദ്ദേഹത്തെ അറിയാമോ.? ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ആയ കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, ഗോവ എന്നീ 6 സംസ്ഥാനങ്ങളിലൂടെ 110 ദിവസങ്ങൾ കൊണ്ട്, 25,000 കിലോമീറ്റർ, @royalenfield കൊണ്ട് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ട്രാവലർ ആണ്‌. ഒരുവിധം എല്ലാ സൗത്ത് ഇന്ത്യൻ tourist destinations എല്ലാം അറിയാൻ 🎀 @mr_phenomenal_diaries 🎀 ഇദ്ദേഹത്തെ ഫോളോ ചെയ്ത് കൊള്ളൂ. യാത്ര പ്രേമികൾ ആയ നിങ്ങൾക്ക്. ഇനിയുള്ള യാത്രകളിൽ ഉപയോഗപ്പെട്ടേക്കാം..😍😍 . . This man travelled through out the Tamilnadu all 32 districts in 31 days on his royal Enfield which took him 7000 km and took breathtaking photos of around 149 tourist destinations . . . Now he is Going to travel through out the SOUTH INDIA 6 STATES - TAMIL NADU , KERALA KARNATAKA, GOA , TELANGANA ANDHRA PRADESH in 110 days traveling around 25000 km on @royalenfield and exploring around 500 destinations Do Follow for Travel Updates 🎀 @mr_phenomenal_diaries 🎀 @mr_phenomenal_diaries 🎀 @mr_phenomenal_diaries 🎀 @mr_phenomenal_diaries 🎀 @mr_phenomenal_diaries 🎀 @mr_phenomenal_diaries

2.8k0
2 weeks ago

🎀ഊരകം മല🎀 🎬 മലപ്പുറം ടൗണിൽ നിന്ന് 12 കിലോ മീറ്റർ ദൂരത്ത് പരപ്പനങ്ങാടി റൂട്ടിലാണു ഊരകം മലയുടെ സ്ഥാനം. ഊരകം, കണ്ണമംഗലം, വേങ്ങര പഞ്ചായത്തുകളിലായി പരന്ന് കിടക്കുകയാണു ഊരകം മല. മലബാറിന്റെ ദൃശ്യഗോപുരമെന്ന്‌ വിശേഷണമുള്ള ഊരകം മല ഒരു കൊടുമുടി പോലെ തലയുയർത്തി നിൽക്കുന്നു. മലമുകളിൽ അതിപുരാതനമായ 500 വർഷത്തിലെറെ പഴക്കമുള്ള നാംകുണ്ട് ശങ്കര നാരായണസ്വാമിക്ഷേത്രം സ്ഥിതി ചെയ്യുന്നു. മലമുകളിൽ കരിപ്പൂർ വിമാനത്താവളത്തിന്റെ സിഗ്നൽ ലൈറ്റ് സ്ഥാപ്പിച്ചിട്ടുണ്ട്. ഇവിടെ നിന്നും നോക്കിയാൽ കരിപ്പൂർ വിമാനത്താവളത്തിന്റെ വ്യക്തമായ ദ്യശ്യവും, വിമാനങ്ങൾ നീലവിഹായസ്സിലേക്ക് പറന്നുയരുകയും, താഴ്ന്നിറങ്ങുകയും ചെയ്യുന്നത് കാണാം. 🎀 ഊരകംമല നല്ല കാഴ്ച്ചാ അനുഭവമാണ് നൽകുന്നത്. ആദ്യ കാലത്തൊക്കെ ഊരകം മല കാണാർ പോവുമ്പോൾ സാഹസിക മെൻറാൽറ്റി ഒക്കെ വേണ്ടിരുന്നു. ഇന്ന് യാത്രാ സൗകര്യം മലയുടെ ചെരുവിലൂടെ റബ്ബറെയ്സഡ് റോഡ് വരെ വന്നു. ഊരകം മലയുടെ ചെരുവിലൂടെയുള്ള യാത്രയും ഡ്രൈവിങ്ങും ചില യൂറോപ്പ്യൻ രാജ്യങ്ങളെയും കടത്തിവെട്ടും. ആർക്ക് പോയി നോക്കിയാലും ഇത് അനുഭവപ്പെടും തീർച്ച. 🎀 Video🎁 @vishnu_kp__ 🎀 പ്രയാസമില്ലാതെ ട്രക്ക് ചെയ്യാൻ പറ്റിയ ഊരകം മല സ്ഥിതി ചെയ്യുന്നത് മിനി ഊട്ടി ക്ക് സമീപമാണ്. അര മണിക്കൂർ നടന്നാൽ മുകളിൽ എത്താം. മലയുടെ മുകളിൽ നിന്നുള്ള ഉദയ, അസ്തമയ കാഴ്ചകൾ മനോഹരമാണ്. മലബാർ കലാപ കാലത്ത് പോരാളികൾ ഒളിത്താവളമായി ഉപയോഗിച്ചിരുന്നത് ഊരകം മലയായിരുന്നു. 🎀 ഈ സ്ഥലം സന്ദർശിച്ചിട്ടുള്ളവർ നിങ്ങളുടെ കൂടെ അന്ന് ട്രിപ്പിൽ ഉണ്ടായിരുന്നവരെ മെൻഷൻ ചെയ്യുക.. അന്നത്തെ മനോഹര നിമിഷങ്ങൾ ഓർത്തെടുക്കാൻ അത് ഉപയോഗപ്പെട്ടേക്കാം..😊😊😊 🎀 ഇത് വായിച്ചു കഴിഞ്ഞാൽ നിങ്ങളുടെ Travel Friends  നെ മെൻഷൻ ചെയ്യുക.😍 എന്നാലേ trip on ആകൂ. 🌹 #sanjarikal #kurumbalakotta #urumbikkara #ooty #mountainrailway #mettupalayam #muthanga #fortkochi #chappara #muthanga #marottichal #thrissur #athirappilly #marottichal #Vaalpara #malakkappara #ranipuram #kudajadri #thamarasserychuram #kolukkumalai #idukki #oorakam #oorakamala

8.3k0
3 weeks ago

🎀ആനയടികുത്ത്🎀 ഇടുക്കി ജില്ലയിലെ തൊമ്മൻകുത്തിനടുത്താണ് ഈ മനോഹരമായ വെള്ളച്ചാട്ടം. തൊമ്മൻകുത്ത് കാണാൻ വരുന്നവർക്ക്, വലിയ ചിലവില്ലാതെ വന്ന്‌ കണ്ട് പോകാവുന്ന മനോഹരമായ സ്ഥലം ആണ് ആനയടികുത്ത്.. മഴക്കാലത്ത് മാത്രമേ ഇത്രയധികം വെള്ളം ഇവിടെ കാണൂ.. എന്നാലും നീന്തൽ അറിയാത്തവർക്കും അത്യാവശ്യം മുങ്ങി കുളിക്കാൻ പറ്റും ഇവിടെ. 🌀 Video📸 @noufal_majeed 🌀 പണ്ട് കാലത്ത്, ആനകൾ ഈ വെള്ളച്ചാട്ടത്തിന്റെ മുകളിൽ വെള്ളം കുടിക്കാൻ വരുമായിരുന്നു.. അങ്ങിനെ വെള്ളം കുടിക്കാൻ വന്ന 2 ആനകൾ തമ്മിൽ കൊമ്പ് കോർത്തു, താഴെ വീണതിന് ശേഷം ആണ്, ഈ സ്ഥലത്തിന് ആനയാടികുത് എന്ന പേര് വന്ന്‌ എന്നാണ് പഴമക്കാർ പറയുന്നത്. 🌀 തൊമ്മൻകുത്തിനു സമീപമാണ് ആനയാടികുത്ത് സ്ഥിതി ചെയ്യുന്നതെങ്കിലും തൊമ്മൻകുത്തിന്റെ ഭാഗമല്ല ഈ കാട്ടരുവി. മുണ്ടൻമുടിയുടെ നെറുകയിൽ നിന്നൊഴുകിയെത്തുന്ന വെള്ളം ആനയാടിയിലെ പാറയിൽ നൂറുമീറ്ററോളം  വിസ്‌തൃതിയിൽ ഒഴുകി പാലൊഴുകും പാറയാക്കുകയാണ് ഇവിടം.ഈ വെള്ളച്ചാട്ടതിനു അടിയിൽ നിന്നു കുളിച്ച ശേഷമേ ഇവിടെ എത്തുന്നവർ മടങ്ങാറുള്ളൂ. തിരക്കുകളിൽ നിന്നൊഴിഞ്ഞ് പച്ചപ്പിന്റെ നിറവിൽ,മലകളുടെ സൗന്ദര്യം ആസ്വദിച്ചു പ്രകൃതിയിൽ അലിഞ്ഞ് ഒരു ദിവസം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ്. 🌀 🚲റൂട്ട്🚲 ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്നും 22 കിലോമീറ്റർ സഞ്ചരിച്ചാൽ ആനയടികുത്ത് ൽ എത്താം. തൊടുപുഴ-കരിമണ്ണൂർ-തൊമ്മൻകുത്തു റൂട്ട്. തൊമ്മൻകുത് വെള്ളച്ചാട്ടം എത്തുന്നതിനു 1km മുൻപ് തൊമ്മൻകുത് പോസ്റ്റ് office ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട്, 100 മീറ്റർ കഴിയുമ്പോൾ ആദ്യം കാണുന്ന വലത്തോട്ടുള്ള കോൺവെന്റ് റോഡ്, സിസ്റ്റേഴ്സ് കോൺവെന്റ് നു മുൻപിൽ എത്തുമ്പോൾ ഓപ്പോസിറ്റ് വഴിയേ പോവുക. ഇവിടത്തെ റോഡ് വളരെ ചെറുതാണ് ഒരു വണ്ടി കഷ്ടിച്ചു പോകാൻ ഉള്ള ഇട മാത്രമേ ഉണ്ടാകൂ. 🌀 ഈ സ്ഥലം സന്ദർശിച്ചിട്ടുള്ളവർ നിങ്ങളുടെ കൂടെ അന്ന് ട്രിപ്പിൽ ഉണ്ടായിരുന്നവരെ മെൻഷൻ ചെയ്യുക.. അന്നത്തെ മനോഹര നിമിഷങ്ങൾ ഓർത്തെടുക്കാൻ അത് ഉപയോഗപ്പെട്ടേക്കാം..😊😊😊 🎀 ഇത് വായിച്ചു കഴിഞ്ഞാൽ നിങ്ങളുടെ Travel Friends  നെ മെൻഷൻ ചെയ്യുക.😍 എന്നാലേ trip on ആകൂ. 🌹 #sanjarikal #kurumbalakotta #urumbikkara #ooty #mountainrailway #mettupalayam #muthanga #fortkochi #chappara #muthanga #marottichal #thrissur #athirappilly #marottichal #Vaalpara #malakkappara #ranipuram #kudajadri #thamarasserychuram #kolukkumalai #idukki #aanayadikuth #munnar 🎀 @sanjarikal

11.3k0
3 weeks ago

⭐അതിരപ്പിള്ളി-വാൽപ്പാറ-മലക്കപ്പാറ ബൈക്ക് യാത്ര⭐ 📌 ചാലക്കുടിയിൽ നിന്നും മലക്കപ്പാറ-യിലേക്ക്, കാടിന് നടുവിലൂടെ ഒരു ബൈക്ക് യാത്ര. 📌 തൃശൂർ ജില്ലയിലെ ചാലക്കുടി-യിൽ നിന്നും, അതിരപ്പിള്ളി വഴി, കൊടും കാട്ടിലൂടെ ഒരു ബൈക്ക് യാത്ര. 📌 ഈ റോഡ് നേരെ പൊള്ളാച്ചിയിലേക്കാണ്.. 40 ചുരം ഇറങ്ങി വേണമെങ്കിൽ യാത്ര നേരെ പൊള്ളാച്ചിയിലേക്ക് നീട്ടാവുന്നതാണ്. 📌 മലയണ്ണാൻ, കുരങ്ങൻ, മയിൽ, പന്നി, മാൻ, പുലി, ആന, കാട്ടുപോത്തു, സിംഹവാലൻ കുരങ്ങു്, എന്നിവയാണ് സാധാരണ ഈ റൂട്ടിൽ കണ്ട് വരുന്നത്. പക്ഷെ ഇതൊക്കെ നമ്മൾ പോകുന്ന വഴിക്ക് വന്നു നിൽക്കാം എന്ന് ഉറപ്പ് പറഞ്ഞിട്ടില്ലത്തതിനാൽ, കാണുമെന്നു ഒരു ഉറപ്പും ഇല്ല. ഭാഗ്യം ഉണ്ടെങ്കിൽ കാണാം. 📌 പോകുന്ന വഴിയിൽ thumbootmuzhi, Dream World Water them park, Silver Storm Water Them Park, അതിരപ്പിള്ളി വെള്ളച്ചാട്ടം, ചാർപ്പ, വാഴച്ചാൽ, പെരിങ്ങൽ കുത്ത് ഡാം, ഷോളയാർ ഡാം, വാൽപാറ എന്നിവ കാണാം. 📌 പോകുന്ന വഴിക്ക് കടകൾ കുറവാണ്. ഉള്ള കടയിൽ നിങ്ങൾക്ക് ആവശ്യം ഉള്ളത് കിട്ടാൻ സാധ്യതയും കുറവാണ്. അതുകൊണ്ട് ആവശ്യത്തിനുള്ള ഭക്ഷണം കയ്യിൽ കരുതുന്നതാണ് നല്ലത്. 📌 ആവശ്യത്തിനുള്ള ഇന്ധനം വണ്ടിയിൽ ഉണ്ടെന്ന് ഉറപ്പു വരുത്തുക. കാരണം കാട്ടിലൂടെ ആണ് പോകുന്നത്.. പെട്രോൾ തീർന്നാൽ കാട്ടിൽ post ആണ്. അതിരപ്പിള്ളി യിൽ ഒരു പെട്രോൾ പമ്പു ഉണ്ട്. 📌 കാട് മനുഷ്യരുടേതല്ല. മൃഗങ്ങളുടേതാണ്. അതുകൊണ്ട്തന്നെ മൃഗങ്ങളെ കാണുമ്പോൾ അധികം ആവേശം കാണിക്കാതിരിക്കുക. 📌 അത്യാവശ്യം വന്യ മൃഗങ്ങൾ ഉള്ള കൊടും കാട്ടിലൂടെ ഉള്ള യാത്ര ആണ്. ചില സമയങ്ങളിൽ ആന റോഡിനു കുറുകെ നിന്ന് വഴി മുടക്കിയേക്കാം. ധൈര്യം ഉള്ളവർ യാത്രക്ക് മുതിരുക. (സ്വന്തം അനുഭവത്തിൽ നിന്ന് 😂 ) 📌 Video📸 @vishnu__650 👇 ഈ സ്ഥലം സന്ദർശിച്ചിട്ടുള്ളവർ നിങ്ങളുടെ കൂടെ അന്ന് ട്രിപ്പിൽ ഉണ്ടായിരുന്നവരെ മെൻഷൻ ചെയ്യുക. അന്നത്തെ മനോഹര നിമിഷങ്ങൾ ഓർത്തെടുക്കാൻ അത് ഉപയോഗപ്പെട്ടേക്കാം.😍 🎀 ഇത് വായിച്ചു കഴിഞ്ഞാൽ നിങ്ങളുടെ Travel Friends  നെ മെൻഷൻ ചെയ്യുക. 😍😍😍 ഇന്നലെ trip on ആകൂ. 🎀 #sanjarikal #kurumbalakotta #urumbikkara #marottichal #thrissur #athirappilly #marottichal #Vaalpara #malakkappara #kolukkumalai #idukki #munnar 🎀 @sanjarikal

13.9k0
3 weeks ago

Trek with Babuka 🚴 @babziku 🚴 on Himalayas #Only Rs 5950/- Date : 20-09-2019. . Bhighu lake Treking 14100ft (29 km ) - 4 days and 3 nights. 🏺 @___hiker___ . . Treking Instructor : Dr. Babz Sager 👉 @babziku 🚴 ( An experienced hiker and the top notch Himalayan mountaineer ) Day 1 : Arriving in manali (Vashisht ) , Exploring Farm house , Story telling and interaction Section , Tent stay in Apple Orchard. . Day 2 : In to the wild ( Trek to Bhrighu lake ) , night Camping at forest . Day 3 : Exploring the bhrighu lake , Down hill trek to vashisht Farm house. . Day 4 : Rest time , vashisht temple Visit , return to Delhi. . 🍥 Cost Terms Inclusions :- 1. Experienced Leader , supporting Staff , guide 2. Accommodation. (Camping ) 3. Food : 4 BF + 3 lunch + 3 dinner Tea ( veg ) 4. Trek equipments: Sleeping bag, mattress, tent (twin sharing ), 5. All necessary permits and entry fees 5. First aid medical kit . 🍩 Exclusions :- 1. Any kind of personal expenses. 2. Insurance. 3. Any kind of emergency charges 4. Anything not specifically mentioned under the head *special booking available for groups as per your convenient date ( 8 pax ) For booking : ☎09746542799 or 📥 @fyzmohammed

2.9k0
3 weeks ago

🎀പെട്ടിമുടി ഹിൽ ടോപ്🎀 ഇടുക്കി ജില്ലയിലെ അടിമാലി നിന്നും 2 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഒരു ഹിൽ ടോപ് വ്യൂ പോയിന്റാണ് പെട്ടിമുടി. ഗൂഗിൾ മാപ്പിൽ GLPS Pettimudi എന്നാണ് നിലവിൽ ലൊക്കേഷൻ. അടുത്തുള്ള സ്കൂളാണ് അത്‌ കാണിക്കുന്നത്. മുഹിയുദ്ദീൻ ജുമാ മസ്ജിദിന്റെ സൈഡ് ഇല് കൂടെ ഉള്ള കോൺക്രീറ്റ് വഴി കുറച്ചു ദൂരം ചെറിയ വണ്ടി കടന്നുപോകും. 🎀 ഒരുപാട് ബസ്സ് സർവീസുകൾ ഉണ്ട്. ചെറിയ ദൂരം മാത്രമേ ബൈക്ക് പോകുകയുള്ളു. പിന്നീട് നടന്നു വേണം ഹിൽ ടോപ്പിൽ എത്താൻ. ഒരാൾ പൊക്കമുള്ള വലിയ ഇഞ്ചപ്പുല്ലുകൾക്കും കുറ്റിക്കാടയുകൾക്കും ഇടയിലൂടെ കുത്തനെ ഉള്ള 2 മലകൾ കയറി ഇറങ്ങിയാൽ പെട്ടിമുടി ഹിൽ ടോപ്പിൽ എത്താൻ സാധിക്കും. മുകളിൽ എത്തിയാൽ നമ്മുടെ ചുറ്റും മലകളും അതിനെ തഴുകി എങ്ങോട്ട് എന്ന് ഇല്ലാതെ ഒഴുകി നടക്കുന്ന കോട മഞ്ഞും കുളിരുന്ന കാറ്റും പിന്നെ താഴെ പരന്നു കിടക്കുന്ന അടിമാലി ടൗൺ. 🎀 തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ ഉള്ളവർക്ക് ഒരു ദിവസം കൊണ്ട് കണ്ട് വരാവുന്ന ഒരു കിടുക്കാച്ചി സ്ഥലമാണ് പെട്ടിമുടി. 🎌 എഴുത്ത്🎌 @adarsh_manoj_k_k 🎗 @mr_quick_throttler_shifter 🎁 Photo🎌 @jerin sebastian 🎁 ഈ സ്ഥലം സന്ദർശിച്ചിട്ടുള്ളവർ നിങ്ങളുടെ കൂടെ അന്ന് ട്രിപ്പിൽ ഉണ്ടായിരുന്നവരെ മെൻഷൻ ചെയ്യുക.. അന്നത്തെ മനോഹര നിമിഷങ്ങൾ ഓർത്തെടുക്കാൻ അത് ഉപയോഗപ്പെട്ടേക്കാം..😊 🎀 ഇത് വായിച്ചു കഴിഞ്ഞാൽ നിങ്ങളുടെ Travel Friends  നെ മെൻഷൻ ചെയ്യുക.. 😍 എന്നാലെ trip on ആകൂ. 🎀 #sanjarikal #kurumbalakotta #idukki #pettimudi #aviyals_of_kerala #thrissur #kolukkumalai #idukki #munnar 🎀 @sanjarikal

16.4k0
4 weeks ago

🎀കൊളുക്കുമല🎀 ഇടുക്കിയിൽ ഉദയാസ്തമയ കാഴ്ചകൾക്ക് മറ്റൊരു സ്ഥലവും തേടേണ്ടതില്ല, തമിഴ്‌നാട് സംസ്ഥാനത്തിലെ തേനിജില്ലയിലെ ബോഡിനായ്‌ക്കനൂർമുൻസിപ്പാലിറ്റിയിലാണ്, സമുദ്രനിരപ്പിൽ നിന്നും 8000 അടിയോളം ഉയരത്തിലായി കൊളുക്കു മല സ്ഥിതിചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള തേയിലത്തോട്ടങ്ങൾ കൊളുക്കുമലയിലാണ് ഉള്ളത്. 75 വർഷത്തിലേറെ പഴക്കമുള്ള ഒരു തേയില ഫാൿറ്ററി കൊളുക്കുമലയിൽ നിലനിൽക്കുന്നുണ്ട്. 🎀 Video🎁 @mystic_and_mermaid 🎀 കോട്ടഗുഡി പ്ലാന്റേഷൻ ആണ് ഇപ്പോൾ അതിന്റെ ഉടമസ്ഥർ. 8651 അടി ഉയരമുള്ള മീശപുലിമല, 6988 അടി ഉയരമുള്ള  തിപ്പടാമല എന്നീ മലകൾ കൊളുക്കുമലയുടെ പ്രാന്തപദേശത്താണ്, മൂന്നാർ  പട്ടണത്തിൽ നിന്നും ഏകദേശം 35 km ദൂരെയായി നിലകൊള്ളുന്ന കൊളുക്കുമലയിലേക്ക് റോഡ് മാർഗ്ഗമുള്ള പ്രവേശനം കേരളത്തിൽ നിന്ന് മാത്രമേയുള്ളൂ, പ്രകൃതിഭംഗിയാല്‍ സമൃദ്ധമായ ഈ പ്രദേശം ഫോട്ടോഗ്രാഫേഴ്‌സിനെ ഇഷ്ടസ്ഥലങ്ങളിൽ ഒന്നാണ്. 🎀 ചിന്നക്കനാൽ പഞ്ചായത്തിലെ സൂര്യനെല്ലി വഴിയാണു കൊളുക്കുമലയിലേക്കു പോകുന്നത്. മൂന്നാറിൽ നിന്നു ദേവികുളം വഴി ചിന്നക്കനാലിലെത്തിച്ചേരാം. അവിടെ നിന്നു കൊളുക്കുമലയിലേക്കു പോകണമെങ്കിൽ ട്രിപ്പ് ജീപ്പുകളുടെ സഹായം തേടണം. സൂര്യനെല്ലിയിൽ നിന്നു കൊളുക്കുമല വരെയുള്ള 12 കിലോമീറ്റർ ദുർഘടപാതയായതിനാൽ ജീപ്പ് മാത്രമേ ഇതുവഴി സഞ്ചരിക്കൂ. ☔ ഈ സ്ഥലം സന്ദർശിച്ചിട്ടുള്ളവർ നിങ്ങളുടെ കൂടെ അന്ന് ട്രിപ്പിൽ ഉണ്ടായിരുന്നവരെ മെൻഷൻ ചെയ്യുക.. അന്നത്തെ മനോഹര നിമിഷങ്ങൾ ഓർത്തെടുക്കാൻ അത് ഉപയോഗപ്പെട്ടേക്കാം..😊 🎀 ഇത് വായിച്ചു കഴിഞ്ഞാൽ നിങ്ങളുടെ Travel Friends  നെ മെൻഷൻ ചെയ്യുക.. 😍 എന്നാലെ trip on ആകൂ. 🎀 #sanjarikal #kurumbalakotta #thrissur #kolukkumalai #idukki #munnar 🎀 @sanjarikal

8.3k0
4 weeks ago

🎀പാമ്പാടും ഷോല നാഷണൽ പാർക്ക്🎀 മുന്നാറിൽ നിന്നും ടോപ്പ് സ്റ്റേഷൻ വഴി 30Km സഞ്ചരിച്ചാൽ വന്യതയുടെ വിശാലലോകം ഏതൊരു സഞ്ചാരിയുടെയും മനസ്സ്നിറക്കും യൂക്കാലി മരങ്ങൾ തണൽവിരിക്കുന്ന മനോഹരവഴിയിലൂടെയുള്ള ഈ  യാത്ര.  കാട്ടുപോത്തിനേയും മ്ലാവിനെയും പ്രതീക്ഷിക്കാം ചെക്‌പോസ്റ്റിൽ നിങ്ങളുടെ വിവരങ്ങൾ നൽകിയാൽ ഈ വിശാല കാനന പാത നിങ്ങൾക്ക് മുൻപിൽ തുറക്കും വട്ടവടയിലേക്കുള്ള യാത്ര നാഷണൽ പാർക്ക് വഴി തന്നെയാവട്ടെ. നാഷണൽ പാർക്കിൽ  വനത്തിനുള്ളിൽ തന്നെ താമസവും, ട്രക്കിങ്ങിന്റെ വിശാല ലോകവും, ഫോറെസ്റ് ഡിപ്പാർട്ടമെന്റ് നമുക്കായി ഒരുക്കിവെച്ചിരിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് ഫോറെസ്റ് ഓഫീസുമായി ബന്ധപ്പെടണം. 🍎 ഫോട്ടോ 🎑 @meenakshi_anirudhan 🍎 കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ്‌ പാമ്പാടും ചോല ദേശീയോദ്യാനം. 2003 ൽ ആൺ് ഇതിനെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. ഇടുക്കി ജില്ലയിലെ മറയൂർ വില്ലേജിൽ സ്ഥിതിചെയ്യുന്നു. 1.318 ചതുരശ്ര കിലോമീറ്റർ ആണ്‌ വിസ്തൃതി. ചോലപ്പുൽമേട് ആവാസവ്യവസ്ഥ യാണ്‌ ഇവിടുത്തെ പ്രത്യേകത. കേരള വനംവകുപ്പിന്റെ കീഴിലെ മൂന്നാർ ഡിവിഷനാണ് ഇതിന്റെ മേൽനോട്ടത്തിന്റെ ചുമതല. ഇതിന്റെ അടുത്ത് തന്നെ സ്ഥിതി ചെയ്യുന്ന മതികെട്ടാൻ ചോല, ഇരവികുളം ദേശീയോദ്യാനം, ആനമുടി ചോല, ചിന്നാർ വന്യജീവി സംരക്ഷണകേന്ദ്രം , കുറിഞ്ഞിമല സംരക്ഷണകേന്ദ്രം എന്നിവയുടെ സംരക്ഷണ ചുമതലയും ഈ ഡിവിഷനാണ്. 🍎 ഈ സ്ഥലം സന്ദർശിച്ചിട്ടുള്ളവർ നിങ്ങളുടെ കൂടെ അന്ന് ട്രിപ്പിൽ ഉണ്ടായിരുന്നവരെ മെൻഷൻ ചെയ്യുക.. അന്നത്തെ മനോഹര നിമിഷങ്ങൾ ഓർത്തെടുക്കാൻ അത് ഉപയോഗപ്പെട്ടേക്കാം.😍 🎀 ഇത് വായിച്ചു കഴിഞ്ഞാൽ നിങ്ങളുടെ Travel Friends  നെ മെൻഷൻ ചെയ്യുക.. 😍 എന്നാലെ trip on ആകൂ. 🌹 #sanjarikal #aviyals_of_kerala #urumbikkara #ooty #mountainrailway #mettupalayam #gavi #oonjappara #ulupooni #marottichal #athirappilly #idukki #munnar 🎀 @sanjarikal

10.6k0
last month

🎀തോണിക്കഴം🎀 കോഴിക്കോട് ജില്ലയിലെ വാണിമേൽ പഞ്ചായത്തിലെ വിലങ്ങാട് എന്ന പ്രദേശത്താണ് വശ്യ മനോഹരമായ ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. 🌴 വിലങ്ങാട്‌ പെട്രോൾ പമ്പ് എത്തുന്നതിന് അല്പം മുമ്പിലായി ഇടതുവശത്തായി ഒരു റോഡ് കാണാം (അടുപ്പിൽ കോളനി റോഡ് ) അതിലൂടെ കുറച്ചു ദൂരം പോയാൽ തോണിക്കഴo എത്താം. 🎀 കോളനിയോട് ചേർന്നുള്ള സ്ഥലം ആയത്കൊണ്ട് വൈകുന്നേരം 3:30 PM വരെ മാത്രമേ പുറത്തുള്ളവർക്ക് കുളിക്കാൻ അനുമതി ഉള്ളു. 🎀 Video🎌 @muhammad___midlaj 🎌 ഈ സ്ഥലം സന്ദർശിച്ചിട്ടുള്ളവർ നിങ്ങളുടെ കൂടെ അന്ന് ട്രിപ്പിൽ ഉണ്ടായിരുന്നവരെ മെൻഷൻ ചെയ്യുക.. അന്നത്തെ മനോഹര നിമിഷങ്ങൾ ഓർത്തെടുക്കാൻ അത് ഉപയോഗപ്പെട്ടേക്കാം.😊 🎀 ഇത് വായിച്ചു കഴിഞ്ഞാൽ നിങ്ങളുടെ Travel Friends  നെ മെൻഷൻ ചെയ്യുക.. 😍😍😍 എന്നാലേ trip on ആകൂ. 🎀 #sanjarikal #kurumbalakotta #urumbikkara #pallivasal #ooty #mountainrailway #mettupalayam #marottichal #thrissur #athirappilly #marottichal #Vaalpara #malakkappara #kolukkumalai #idukki #munnar 🎀 @sanjarikal

11.6k0
last month

🏡കാൽവരി മൗണ്ട്🏡 . ഇടുക്കിയുടെ മാസ്മരിക സൗന്ദര്യം. ശരിക്കും ഇവിടുത്തെ കാറ്റാണ് കാറ്റ്; നിങ്ങള്‍ ഇടുക്കി യാത്രയ്ക്ക് ഒരുങ്ങുന്നുണ്ടോ? എത്ര ആസ്വദിച്ചാലും മതിയാകാത്ത സൗന്ദര്യമാണ് ഇടുക്കിയുടേത്. പച്ചപുതച്ച നിബിഢ വനങ്ങളും ഉയര്ന്നുനില്ക്കുന്ന മലകളുമുള്ള ഇടുക്കി സഞ്ചാരികളുടെ മോഹന സങ്കേതം തന്നെയാണ്. 🎀 ഇടുക്കി യുടെ മാസ്മരിക സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന അനുഗ്രഹീത ഭൂമി. സമുദ്രനിരപ്പിൽ നിന്നും 3600 അടി മുകളിൽ ഇടുക്കി ഡാമിന്റെ ജലസമ്പത്ത് മൊത്തം ഒറ്റ കാഴ്ച്ചയിൽ. ഇടുക്കി യാത്ര തിരിക്കുന്ന പല സഞ്ചാരികളും ഡാം കണ്ട് മടങ്ങാറാണ് പതിവ് ഇടുക്കിയിലെ കാഴ്ചകളിൽ ഏറ്റവും സുന്ദരമായത് കാൽവരി മൗണ്ട് തന്നെയാണ്. വ്യൂ പോയിന്റിൽ ചെന്ന് നിൽക്കുമ്പോൾ ഇത് ഇടുക്കി തന്നെയാണോ അതോ ഒരു ഉറക്കമുണർന്നപ്പോൾ നിൽക്കുന്നത് മറ്റേതോ രാജ്യത്താണൊ എന്ന് പോലും തോന്നിപ്പോവും. ഒരുപകൽ മൊത്തം നോക്കിയിരുന്നാലും വിടപറഞ്ഞു പോരാൻ തോന്നാത്ത കാഴ്ച ആയിരിക്കുമത്. 🎀 റൂട്ട് - ചെറുതോണി- കട്ടപ്പന റൂട്ടിൽ ആണ് കാൽവരി മൗണ്ടിന്റെ കവാടം. ചെറുതോണി നിന്ന് 15 km ദൂരം മാത്രം. 🎀 സന്ദർശകർക്ക് എൻട്രി ഫീ -10 ടു വീലർ -10 ജീപ്പ്, കാർ -20 മിനിബസ് -50 ഹട്ട് (5 മണിക്കൂർ 5 അംഗങ്ങൾ )-300 ഫാമിലി ഹട്ട് -2500(24Hrs ) 🎀 ഫോട്ടോ 🎌 @shamil_mohd_tp 🎌 ഈ സ്ഥലം സന്ദർശിച്ചിട്ടുള്ളവർ നിങ്ങളുടെ കൂടെ അന്ന് ട്രിപ്പിൽ ഉണ്ടായിരുന്നവരെ മെൻഷൻ ചെയ്യുക.. അന്നത്തെ മനോഹര നിമിഷങ്ങൾ ഓർത്തെടുക്കാൻ അത് ഉപയോഗപ്പെട്ടേക്കാം.😊 🎀 ഇത് വായിച്ചു കഴിഞ്ഞാൽ നിങ്ങളുടെ Travel Friends  നെ മെൻഷൻ ചെയ്യുക.. 😍😍😍 എന്നാലേ trip on ആകൂ. 🎀 #sanjarikal #kurumbalakotta #urumbikkara #pallivasal #ooty #mountainrailway #mettupalayam #marottichal #thrissur #athirappilly #marottichal #Vaalpara #malakkappara #kolukkumalai #idukki #munnar 🎀 @sanjarikal

17.9k0
last month

🚦പള്ളിവാസൽ🚦 മൂന്നാര്‍ നഗരത്തില്‍ നിന്നും 8 കിലോമീറ്റര്‍ മാറി ദേവികുളത്താണ് പള്ളിവാസല്‍ വെള്ളച്ചാട്ടമുള്ളത്, വെള്ളച്ചാട്ടം വലിപ്പം കൊണ്ട് ചെറുതാണെങ്കിലും ഇതിന്റെ കാഴ്ച മനോഹരമാണ്. ദേവികുളത്തെ മറ്റൊരു ആകര്‍ഷണമാണ് സീത ദേവി തടാകത്തിന് അടുത്തായിട്ടാണ് ഈ വെള്ളച്ചാട്ടം. 🎀 പച്ചപ്പുള്ള ചുറ്റുപാടിനിടയിലൂടെയുള്ള വെള്ളച്ചാട്ടത്തിന്റെ കാഴ്ച മനോഹരമാണ്. നഗരത്തിലെ തിരക്കുകളില്‍ നിന്നെല്ലാം മാറി ശുദ്ധവായുശ്വസിച്ചും പ്രകൃതിസൗന്ദര്യം ആസ്വദിച്ചും കുറച്ചുസമയം ചെലവഴിക്കാൻ ആഗ്രഹിയ്ക്കുന്നവര്‍ക്ക് പറ്റിയൊരു സ്ഥലമാണിത്. 📌 കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയുടെ പേരില്‍ കേരളത്തിനകത്തും പുറത്തും പ്രശസ്തമാണ് ഇടുക്കി ജില്ലയിലെ പള്ളിവാസല്‍. മൂന്നാര്‍നഗരത്തില്‍ നിന്നും റോഡുമാര്‍ഗ്ഗം എളുപ്പത്തില്‍ ഇവിടെയെത്താം. പള്ളിവാസല്‍ വെള്ളച്ചാട്ടത്തിലേയ്ക്കും, സീത ദേവി തടാകത്തിലേയ്ക്കുമായി ഒറ്റയാത്ര പ്ലാന്‍ ചെയ്താല്‍ മതി, രണ്ടും അടുത്തടുത്താണ്.. 📌 ഫോട്ടോ 🎌 @arjun__edathadan 🎌 ഈ സ്ഥലം സന്ദർശിച്ചിട്ടുള്ളവർ നിങ്ങളുടെ കൂടെ അന്ന് ട്രിപ്പിൽ ഉണ്ടായിരുന്നവരെ മെൻഷൻ ചെയ്യുക.. അന്നത്തെ മനോഹര നിമിഷങ്ങൾ ഓർത്തെടുക്കാൻ അത് ഉപയോഗപ്പെട്ടേക്കാം.😊 🎀 ഇത് വായിച്ചു കഴിഞ്ഞാൽ നിങ്ങളുടെ Travel Friends  നെ മെൻഷൻ ചെയ്യുക.. 😍😍😍 എന്നാലേ trip on ആകൂ. 🎀 #sanjarikal #kurumbalakotta #urumbikkara #pallivasal #ooty #mountainrailway #mettupalayam #marottichal #thrissur #athirappilly #marottichal #Vaalpara #malakkappara #kolukkumalai #idukki #munnar 🎀 @sanjarikal

26.9k0
last month

⭐അതിരപ്പിള്ളി-വാൽപ്പാറ-മലക്കപ്പാറ ബൈക്ക് യാത്ര⭐ 📌 ചാലക്കുടിയിൽ നിന്നും മലക്കപ്പാറ-യിലേക്ക്, കാടിന് നടുവിലൂടെ ഒരു ബൈക്ക് യാത്ര. 📌 തൃശൂർ ജില്ലയിലെ ചാലക്കുടി-യിൽ നിന്നും, അതിരപ്പിള്ളി വഴി, കൊടും കാട്ടിലൂടെ ഒരു ബൈക്ക് യാത്ര. 📌 ഈ റോഡ് നേരെ പൊള്ളാച്ചിയിലേക്കാണ്.. 40 ചുരം ഇറങ്ങി വേണമെങ്കിൽ യാത്ര നേരെ പൊള്ളാച്ചിയിലേക്ക് നീട്ടാവുന്നതാണ്. 📌 മലയണ്ണാൻ, കുരങ്ങൻ, മയിൽ, പന്നി, മാൻ, പുലി, ആന, കാട്ടുപോത്തു, സിംഹവാലൻ കുരങ്ങു്, എന്നിവയാണ് സാധാരണ ഈ റൂട്ടിൽ കണ്ട് വരുന്നത്. പക്ഷെ ഇതൊക്കെ നമ്മൾ പോകുന്ന വഴിക്ക് വന്നു നിൽക്കാം എന്ന് ഉറപ്പ് പറഞ്ഞിട്ടില്ലത്തതിനാൽ, കാണുമെന്നു ഒരു ഉറപ്പും ഇല്ല. ഭാഗ്യം ഉണ്ടെങ്കിൽ കാണാം. 📌 പോകുന്ന വഴിയിൽ thumbootmuzhi, Dream World Water them park, Silver Storm Water Them Park, അതിരപ്പിള്ളി വെള്ളച്ചാട്ടം, ചാർപ്പ, വാഴച്ചാൽ, പെരിങ്ങൽ കുത്ത് ഡാം, ഷോളയാർ ഡാം, വാൽപാറ എന്നിവ കാണാം. 📌 പോകുന്ന വഴിക്ക് കടകൾ കുറവാണ്. ഉള്ള കടയിൽ നിങ്ങൾക്ക് ആവശ്യം ഉള്ളത് കിട്ടാൻ സാധ്യതയും കുറവാണ്. അതുകൊണ്ട് ആവശ്യത്തിനുള്ള ഭക്ഷണം കയ്യിൽ കരുതുന്നതാണ് നല്ലത്. 📌 ആവശ്യത്തിനുള്ള ഇന്ധനം വണ്ടിയിൽ ഉണ്ടെന്ന് ഉറപ്പു വരുത്തുക. കാരണം കാട്ടിലൂടെ ആണ് പോകുന്നത്.. പെട്രോൾ തീർന്നാൽ കാട്ടിൽ post ആണ്. അതിരപ്പിള്ളി യിൽ ഒരു പെട്രോൾ പമ്പു ഉണ്ട്. 📌 കാട് മനുഷ്യരുടേതല്ല. മൃഗങ്ങളുടേതാണ്. അതുകൊണ്ട്തന്നെ മൃഗങ്ങളെ കാണുമ്പോൾ അധികം ആവേശം കാണിക്കാതിരിക്കുക. 📌 അത്യാവശ്യം വന്യ മൃഗങ്ങൾ ഉള്ള കൊടും കാട്ടിലൂടെ ഉള്ള യാത്ര ആണ്. ചില സമയങ്ങളിൽ ആന റോഡിനു കുറുകെ നിന്ന് വഴി മുടക്കിയേക്കാം. ധൈര്യം ഉള്ളവർ യാത്രക്ക് മുതിരുക. (സ്വന്തം അനുഭവത്തിൽ നിന്ന് 😂 ) 📌 Video📸 @the_mad_pilot_ 👇 ഈ സ്ഥലം സന്ദർശിച്ചിട്ടുള്ളവർ നിങ്ങളുടെ കൂടെ അന്ന് ട്രിപ്പിൽ ഉണ്ടായിരുന്നവരെ മെൻഷൻ ചെയ്യുക. അന്നത്തെ മനോഹര നിമിഷങ്ങൾ ഓർത്തെടുക്കാൻ അത് ഉപയോഗപ്പെട്ടേക്കാം.😍 🎀 ഇത് വായിച്ചു കഴിഞ്ഞാൽ നിങ്ങളുടെ Travel Friends  നെ മെൻഷൻ ചെയ്യുക. 😍😍😍 ഇന്നലെ trip on ആകൂ. 🎀 #sanjarikal #kurumbalakotta #urumbikkara #marottichal #thrissur #athirappilly #marottichal #Vaalpara #malakkappara #kolukkumalai #idukki #munnar 🎀 @sanjarikal

15.7k0
last month

🎀തുഷാരഗിരി വെള്ളച്ചാട്ടം🎀 📌മഞ്ഞു മൂടിയ മല പോലെ പതഞ്ഞു ഒഴുകുന്ന വെള്ളച്ചാട്ടം കാണണോ..? എങ്കിൽ കോഴിക്കോട് നിന്നും 50 കിലോമീറ്റർ അകലെ വയനാട്ടിലെ വൈത്തിരിക്ക് സമീപം തുഷാരഗിരി വെള്ളച്ചാട്ടത്തിലേക്ക് വരൂ. 📌സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട തുഷാരഗിരി വെള്ളച്ചാട്ടം വയനാടിന്റെ ഭാഗം അല്ല.. കോഴിക്കോട് ജില്ലയുടെ ഭാഗം ആണ്. 📌 തുഷാരഗിരിയിൽ നിന്നും വയനാട് ജില്ലയിലെ വൈത്തിരിയിലേക്ക് ട്രെക്കിങ്ങ് നടത്താന്‍ അവസരമൊരുക്കുന്നു എന്നതാണ് സഞ്ചാരികളെ കൂടുതലായും തുഷാരഗിരിയിലേക്ക് ആകര്‍ഷിക്കുന്നത്. 📌 മൂന്ന് വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത്. ഈരാറ്റുമുക്ക്, മഴവില്‍ച്ചാട്ടം, തുമ്പിതുള്ളുംപാറ. 📌 പ്രകൃതി സ്നേഹികൾക്കും,പക്ഷി നിരീക്ഷകർക്കും, ട്രക്കിങ്, മലകയറ്റം ഇഷ്ടപെടുന്നവര്ക്കും, ഒരേ പോലെ അടിച്ചു പൊളിക്കാവുന്ന സ്ഥലമാണ് തുഷാരഗിരി. 📌 വെള്ളച്ചാട്ടങ്ങൾ അത്യാവശ്യം ശക്തിയായി പ്രവഹിക്കുന്ന സെപ്റ്റംബർ, നവംബർ മാസങ്ങളിൽ ആണ് തുഷാരഗിരി വെള്ളച്ചാട്ടം കാണാൻ ആളുകൾ കൂടുതൽ ആയി എത്തുന്നത്. 📌 11 കൊലോമീറ്റർ ദൂരെ ഉള്ള കോടഞ്ചേരി ആണ് തുഷാരഗിരി-ക്ക് അടുത്തുള്ള ടൌൺ.. 20 കിലോമീറ്ററിനുള്ളിൽ തിരുവമ്പാടിയും, താമരശ്ശേരി യും സ്ഥിതി ചെയ്യുന്നു. 📌 എല്ലാ വർഷവും ജൂലൈ മാസത്തൽ മലബാർ റിവർ ഫെസ്റ്റിവൽ സംഘടിപ്പിക്കാറുണ്ട് തുഷാരഗിരിയിൽ.. അതോടൊപ്പം കയാക്കിങ് മത്സരവും ഉണ്ടാവാറുണ്ട്. 🎀 Video🎁 @adil_marakkar 📌 റൂട്ട് കോഴിക്കോട്- താമരശ്ശേരി -- കോടഞ്ചേരി -- തുഷാരഗിരി. 🎀 ഈ സ്ഥലം സന്ദർശിച്ചിട്ടുള്ളവർ നിങ്ങളുടെ കൂടെ അന്ന് ട്രിപ്പിൽ ഉണ്ടായിരുന്നവരെ മെൻഷൻ ചെയ്യുക. അന്നത്തെ മനോഹര നിമിഷങ്ങൾ ഓർത്തെടുക്കാൻ അത് ഉപയോഗപ്പെട്ടേക്കാം.😊 🎀 ഇത് വായിച്ചു കഴിഞ്ഞാൽ നിങ്ങളുടെ Travel Friends  നെ മെൻഷൻ ചെയ്യുക.. 😍 എന്നാലെ trip on ആകൂ. . #sanjarikal #kurumbalakotta #urumbikkara #marottichal #thusharagiri #thrissur #kolukkumalai #idukki #munnar 🎀 @sanjarikal

10.6k0
last month

🎪കുടുക്കത്തു പാറ🎪 പ്രകൃതിയുടെ ഒരു വരദാനമാണ് കുടുക്കത്തുപാറ. അപാരമായ പ്രകൃതി സൗന്ദര്യം കൊണ്ട് ദൈവം കനിഞ്ഞ്‌ അനുഗ്രഹിച്ചിരിക്കുന്ന മനോഹരമായ ടൂറിസ്റ്റ് സ്പോട്ട്.1000 അടി ഉയരമുള്ള പാറയുടെ 750-അടി ഉയരത്തിലുള്ള  വിഷന്‍ പൊയിന്‍റ് -ല്‍ നിന്നുകൊണ്ടുള്ള ദൂരക്കാഴ്ചകള്‍ അവിസ്മരണീയം ആണ്‌. സഞ്ചാരികൾക്ക് എന്നും ആവേശം പകർന്ന പ്രകൃതി ഒരുക്കിയ ഈ ദൃശ്യ വിസ്മയം കാണാതെ പോകരുത്. 🎭 കൊല്ലം ജില്ലയിലെ അഞ്ചൽ ഫോറെസ്റ്റ് range ന്റെ കീഴിലുള്ള ആനക്കുളം വനത്തിലാണ് ഈ പ്രദേശം. ബ്രിട്ടീഷ് ഭരണകാലത് സാഹസികരായ ഇംഗ്ലീഷുകാർ പാറയിൽ കയറാൻ എത്തിയിരുന്നത്രെ. ആനക്കുളം ജംഗ്ഷനിൽ നിന്ന് 1.8 KM ഫോറസ്റ്റിലൂടെ ബൈക്കിലോ കാറിലോ നടന്നോ ഉള്ളിലേക്ക് പോകാം. അവിടെ നിന്ന് പടവുകൾ കയറി മുകളിൽ എത്താം. മനോഹരമായ ദൃശ്യ വിസ്മയമാണ് പ്രകൃതി ഒരുക്കിയിരിക്കുന്നത്. സമീപ ജില്ലകളും തമിഴ്നാടിന്റെ ചില പ്രദേശങ്ങളും ദൂരെ കാഴ്ചകളായി നമുക്ക് കാണാം. 🎭 ഇവിടേക്കുള്ള പ്രവേശനം വനം വകുപ്പിന്റെ നിയന്ത്രണത്തിലാണ്. പാസ്സ് മുഖേന ആണ് പ്രവേശനം. ടിക്കറ്റ് ചാർജുകൾ👇 മുതിർന്നവർ -20 കുട്ടികൾ -10 വിദേശികൾ -100 Two wheeler -15 Three Wheeler -20 Four wheeler -30 Bus -100 🎭 എഴുതിയത് @the_soulgrapher CAMERA :Anvarsha.A :Nadhirsha.T Editor :Suhail 🎀 ഈ സ്ഥലം സന്ദർശിച്ചിട്ടുള്ളവർ നിങ്ങളുടെ കൂടെ അന്ന് ട്രിപ്പിൽ ഉണ്ടായിരുന്നവരെ മെൻഷൻ ചെയ്യുക.. അന്നത്തെ മനോഹര നിമിഷങ്ങൾ ഓർത്തെടുക്കാൻ അത് ഉപയോഗപ്പെട്ടേക്കാം..😊 🎀 ഇത് വായിച്ചു കഴിഞ്ഞാൽ നിങ്ങളുടെ Travel Friends  നെ മെൻഷൻ ചെയ്യുക.. 😍😍😍 എന്നാലെ trip on ആകൂ.. 📌 #sanjarikal #kurumbalakotta #urumbikkara #marottichal #kudukkuthupara #thrissur #vayanad #pokkodlake #aviyals_of_kerala #fortkochi #soochippara #kolukkumalai #idukki #munnar 🎀 @sanjarikal

8.8k0
last month

🔰ഉർദുക് ഹിൽ🔰 കോഴിക്കോട് ജില്ലയിലെ കുറ്റിയാടിക്കടുത് കൈവേലി-കരിങ്ങാട് എന്ന സ്ഥലത്താണ് ഉർദുക് ഹിൽ എന്ന ഈ വശ്യമനോഹരമായ സ്ഥലം സ്ഥിതിചെയ്യുന്നത്. കൊരണപ്പാറക്ക് മുകളിൽനിന്ന് എതിർവശമായി ഈ മലയെ കാണാൻകഴിയും. കൈവേലി ടൗണില്നിന്ന് ഏകദേശം 6km പരിധിയിലാണ് ഉർദുക്. 🌱 കൊരണപ്പാറയിലേക്കുള്ള കവാടത്തിനു മുമ്പിൽ നിന്ന് (google map:karingad hill resort ) 30 മീറ്റർ അകലെയായി ഇടത്തുവശത്തേക് ഒരു റോഡ് കാണാൻകഴിയും ശേഷം വീണ്ടും ഇടത്തുവശത്തേക്കും വലുതുവശത്തേക്കും റോഡ് കാണാൻ കഴിയും അവിടെനിന്ന് ഇടത്തോട്ട് പോയശേഷം ഇടതുവശതായി ഒരു പെട്ടിക്കട കാണാം അവിടെനിന്നും ഇടത്തോട്ട് പോവുക ഏകദേശം ഒന്നര km കയറ്റങ്ങളും ഇറക്കങ്ങളും നിറഞ്ഞ മണ്ണിട്ട റോഡ്,മഞ്ഞിൽ മൂടിക്കിടക്കുന്ന  കൊരണപ്പാറയുടെ വശ്യമനോഹരമായ കാഴ്ചകളും ചെറിയ വെള്ളച്ചാട്ടവും ഏറുമാടവും നിറഞ്ഞ ഈ യാത്ര ഒരു റിസോർട്ൻ മുമ്പിൽ അവസാനിക്കും അവിടെ വണ്ടി പാർക്ക് ചെയ്തശേഷം റിസോർട്ന് ഇടതുവശത്തുടെ താഴോട്ട് ഇറങ്ങി പത്തു മിനിറ്റ് നടന്നാൽ ഉറുദൂക്കിൽ എത്താo. 🌿 ഉറുദൂക്കിൻ മുകളിൽനിന്ന് കുറ്റിയാടി വാണിമേൽ വളയം എന്നീ ഗ്രാമങ്ങളുടെ ദൃശ്യങ്ങൾ കാണാൻ കഴിയും. വിദൂരതയിൽ തലശ്ശേരിയും കോഴിക്കോടും സ്ഥിതിചെയ്യുന്നത്കൊണ്ട് തന്നെ വൈകുന്നേരങ്ങളിൽ സൂര്യ അസ്തമയവും ഇവിടെനിന്ന് ആസ്വദിക്കാൻ കഴിയും. 🎋 വിവരണം & വീഡിയോ🎀 @muhammad___midlaj 🎀 ഈ സ്ഥലം സന്ദർശിച്ചിട്ടുള്ളവർ നിങ്ങളുടെ കൂടെ അന്ന് ട്രിപ്പിൽ ഉണ്ടായിരുന്നവരെ മെൻഷൻ ചെയ്യുക.. അന്നത്തെ മനോഹര നിമിഷങ്ങൾ ഓർത്തെടുക്കാൻ അത് ഉപയോഗപ്പെട്ടേക്കാം..😊 🎀 ഇത് വായിച്ചു കഴിഞ്ഞാൽ നിങ്ങളുടെ Travel Friends  നെ മെൻഷൻ ചെയ്യുക.. 😍😍😍 എന്നാലെ trip on ആകൂ.. 📌 #sanjarikal #kurumbalakotta #urumbikkara #marottichal #thrissur #vayanad #pokkodlake #aviyals_of_kerala #fortkochi #soochippara #kolukkumalai #idukki #munnar 🎀 @sanjarikal

11.2k0
July 2019

🎀സത്രം🎀 പേര് പോലെ തന്നെ "വിശ്രമിക്കാൻ ഒരു ഇടം" വണ്ടി പെരിയാറിൽ നിന്ന് 14 km ഉള്ളിൽ ആയി സ്ഥിതി ചെയ്യുന്ന മലകളാൽ സമ്പന്നമായ ഗ്രാമം. ഇടുക്കി വണ്ടി പെരിയാറിൽ നിന്ന് പരുന്തുംപാറ യിലേക്ക് ഒരു ഓഫ് റോഡ് റൈഡ്, മനസ്സിനെ കുളിർമ പെടുത്തുന്ന ദൃശ്യങ്ങളും കാലാവസ്ഥ കൊണ്ടും അനുഗ്രഹിതം അയ പ്രകൃതി കോടമഞ്ഞാൽ മൂടികിടക്കുന്ന മല നിരകളും ഓഫ് റോഡ് റൈഡും വ്യത്യസ്തമായ അനുഭവം ആയിരിക്കിൻ സഞ്ചാരികൾക്കു നൽകുക. 🎀 തമിൾ ഗ്രാമങ്ങളിലൂടെ  ഓഫ്ഡ് റോഡ് യാത്ര വ്യത്യസ്ത അനുഭവം ആയിരിക്കും. മനസ്സിനെ ശാന്തം ആക്കുന്ന കാറ്റും പച്ചപ്പും, ശബരിമല യിലേക്ക് കാൽനട ആയി പോകുന്ന തീർത്ഥാടകർ ഉപയോഗിക്കുന്ന പ്രധാന കാനനാപാതയും ഇത് ആണ്. 🎀 🎎മൗണ്ട് സത്രം🎎 പെരിയാർ ഇടുക്കി ജില്ലയിലെ പെരിയാറിനു സമീപ്പമുള്ള ഫോറസ്റ്റ് ബോര്‍ഡറാണ് സത്രം. മിക്കസമയത്തും കോടമഞ്ഞാല്‍ നിറഞ്ഞ അതിമനോഹരമായ ഒരു സ്ഥലമാണിത്. വനൃമൃഗങ്ങളെ അടുത്തു കാണാം എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രതേൃകത. ടു വീലർ വരുന്നതാണു കൂടുതൽ ആസ്വദിക്കാൻ പറ്റുന്നത്‌, അങ്ങേയറ്റം നല്ലൊരു ഓഫ്‌ റോഡ്‌ ഫീൽ ഉറപ്പായും അത്‌ തരും(അത്ര easy അല്ല ).മുകളിൽ എത്തിയാൽ കുറെ ആനകളെ കാണാം 🎎 🎌അടുത്തുള്ള പ്രധാന ആഘർഷണങ്ങൾ🎌 ഇടുക്കി ജില്ലയിലെ പ്രധാന ആകർഷണം അയ തേക്കടി 18km മാത്രം അകലെ ആണ്. 🎗 സഞ്ചരികളിടെ സ്വർഗം എന്നു അറിയപ്പെടുന്ന ഗവിയും വളരെ അടുത്ത് ആണ്. സത്രംത്തിൽ നിന്ന് 35 km മാത്രം. 🎗 സത്രംത്തിൽ നിന്ന് 13km ഓഫ് റോഡ് യാത്രചെയ്താൽ പരുന്തുംപാറ ഹിൽ വ്യൂ പോയിന്റിൽ എത്താം 🎀 വിവരണം 🎀 @althaf_shanavas07 🎀 വീഡിയോ @roro_kh14 🎀 ഈ സ്ഥലം സന്ദർശിച്ചിട്ടുള്ളവർ നിങ്ങളുടെ കൂടെ അന്ന് ട്രിപ്പിൽ ഉണ്ടായിരുന്നവരെ മെൻഷൻ ചെയ്യുക.. അന്നത്തെ മനോഹര നിമിഷങ്ങൾ ഓർത്തെടുക്കാൻ അത് ഉപയോഗപ്പെട്ടേക്കാം..😊 🎀 ഇത് വായിച്ചു കഴിഞ്ഞാൽ നിങ്ങളുടെ Travel Friends  നെ മെൻഷൻ ചെയ്യുക.. 😍😍😍 എന്നാലെ trip on ആകൂ.. 📌 #sanjarikal #kurumbalakotta #urumbikkara #marottichal #thrissur #vayanad #pokkodlake #aviyals_of_kerala #fortkochi #soochippara #kolukkumalai #idukki #munnar 🎀 @sanjarikal

9.7k0
July 2019

❣️മൂന്നാർ❣️ 📌 കേരളത്തിലെ മനോഹരമായ ഒരു ഹില്‍ സ്‌റ്റേഷനാണ് മൂന്നാര്‍. ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്ന മൂന്നാറിനെ ആദ്യ അനുഭവത്തില്‍ത്തന്നെ നമ്മള്‍ ഇഷ്ടപ്പെട്ടുപോകും. പശ്ചിമഘട്ടമലനിരകളിലാണ് മൂന്നാറിന്റെ സ്ഥാനം. 🛵 തമിഴ്‌നാടുമായി വളരെ അടുത്തുകിടക്കുന്ന സ്ഥലമാണിത്. അതിനാല്‍ത്തന്നെ സാംസ്‌കാരികമായ ഒരു സങ്കലനം മൂന്നാറിലെ ജനതയിലും സംസ്‌കാരത്തിലും കാണാന്‍കഴിയും. കേരളത്തിന് പുറത്തും ഏറെ പ്രശസ്തമാണ് മൂന്നാര്‍. 📌 കോളനിവാഴ്ചക്കാലത്തേ തുടങ്ങുന്നതാണ് ഒരു അവധിക്കാലകേന്ദ്രമെന്നനിലയിലുള്ള മൂന്നാറിന്റെ പ്രസക്തി. തേയിലകൃഷിയ്ക്ക് അനുയോജ്യമായ സ്ഥലമാണെന്ന് കണ്ട ബ്രിട്ടീഷുകാര്‍ ഇവിടെ തേയിലത്തോട്ടങ്ങള്‍ തുടങ്ങി. ബ്രിട്ടീഷുകാര്‍ക്ക് താമസിക്കാനായി പണിത പല ബംഗ്ലാവുകളും ഇപ്പോഴും മൂന്നാറില്‍ കാണാം. 📌 സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1600-1800 മീറ്റര്‍ ഉയരത്തിലാണ് മൂന്നാര്‍ സ്ഥിതിചെയ്യുന്നത്. വെറുമൊരു വിനോദസഞ്ചാരകേന്ദ്രമെന്നതിലുമുപരി, കാണാനും മനസ്സിലാക്കാനും ഒട്ടേറെ കാര്യങ്ങളുള്ള സ്ഥലമാണിത്. പ്രകൃതിസ്‌നേഹികളെ സംബന്ധിച്ച് ഒരു പറുദീസയാണ് മൂന്നാര്‍. 📌 മൂന്നാറിലെ സൈറ്റ്‌സീയിങ് നന്നായി ആസ്വദിക്കാന്‍ കഴിയുന്ന ഒന്നാണ്. ഇതിനുള്ള പ്രധാനകാരണം ഒട്ടും അലോസരപ്പെടുത്താത്ത കാലാവസ്ഥതന്നെയാണ്. ബൈക്കില്‍ ഉയരമേറിയ സ്ഥലങ്ങളിലേയ്ക്ക് യാത്രചെയ്യുന്നവര്‍ക്കും ട്രക്കിങ് പ്രിയര്‍ക്കുമെല്ലാം മൂന്നാര്‍ ഇഷ്ടലൊക്കേഷനാകുന്നതും ഇതുകൊണ്ടുതന്യൊണ്. അസ്സല്‍ ട്രക്കിങ്, ബൈക്കിങ് ട്രെയിലുകളാണ് ഇവിടുത്തേത്. ഹണിമൂണ്‍ ആഘോഷിക്കാനെത്തുന്നവര്‍ക്കും, സാഹസികതയിലേര്‍പ്പെടാനാഗ്രഹിയ്ക്കുന്ന യുവാക്കള്‍ക്കും ഏകാകികളായി യാത്രചെയ്യുന്നവര്‍ക്കുമെല്ലാം മൂന്നാര്‍ ഒരു സ്വര്‍ഗ്ഗീയാനുഭൂതി തന്നെയാണ് സമ്മാനിയ്ക്കുകയെന്നതില്‍ സംശയം വേണ്ട. 📌 ഇരവികുളം ദേശീയോദ്യാനം. നീലഗിരി മേഘലയില്‍ മാത്രം കാണുന്ന തദ്ദേശീയ ജീവിവര്‍ഗ്ഗമായ വരയാടുകളുടെ(നീലഗിരി താര്‍ ) വാസസ്ഥാനമെന്നതരത്തില്‍ ശ്രദ്ധേയമാണ് ദേശീയോദ്യാനം. തെക്കേഇന്ത്യയിലെ ഏറ്റവും ഉയരമേറിയ ഗിരിശിഖരമായ ആനമുടിയും ഈ ദേശീയോദ്യാനത്തിനുള്ളിലാണ്. ആനമുടിയില്‍ 2700 മീറ്ററോളും ഉയരത്തില്‍ ട്രക്കിങ് നടത്താന്‍ സാധിയ്ക്കും. 📌 Photo📌 @littl__mystic_ 🎀 ഈ സ്ഥലം സന്ദർശിച്ചിട്ടുള്ളവർ നിങ്ങളുടെ കൂടെ അന്ന് ട്രിപ്പിൽ ഉണ്ടായിരുന്നവരെ മെൻഷൻ ചെയ്യുക.. അന്നത്തെ മനോഹര നിമിഷങ്ങൾ ഓർത്തെടുക്കാൻ അത് ഉപയോഗപ്പെട്ടേക്കാം..😊 🎀 ഇത് വായിച്ചു കഴിഞ്ഞാൽ നിങ്ങളുടെ Travel Friends  നെ മെൻഷൻ ചെയ്യുക.. 😍😍😍 ഇന്നലെ trip on ആകൂ.. 📌 #sanjarikal #kurumbalakotta #urumbikkara #marottichal #thrissur #vayanad #pokkodlake #aviyals_of_kerala #fortkochi #

12.8k0
July 2019

🌼ഇടുക്കി🌼 നിന്നോളം സുന്ദരിയായ ഒന്നും ഇന്ന് ഈ മലയാളനാട്ടിൽ ഉണ്ടാവില്ല.. അത്രക്ക് മനോഹാരി ആണ് നീ.. ഇടുക്കിയിലേക്ക് ഒരു യാത്ര പോകാൻ ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ല.. എത്ര കണ്ടാലും മതി വരാത്തതാണ് ഇടുക്കിയിലെ കാഴ്ചകൾ.. ഇടുക്കിയിലെ പ്രധാന കാഴ്ചകൾ എന്താണെന്നു നോക്കാം. 🔖 1. രാമക്കലൽമേട് 2. കുറിഞ്ഞിമല 3. കൊളുക്കുമല 4. പാൽകുളമേട് 5. മൂന്നാർ 6. പള്ളിവാസൽ 7. ഇരവികുളം 8. ആനയിറങ്ങൽ 9. രാജമല 10. എക്കോപോയിന്റ് 11. കാൽവരി മൗണ്ട് 12. മീനുളി 13. ദേവികുളം 14. മാട്ടുപ്പെട്ടി 15. വാഗമൺ 16. പീരുമേട് 17. കുട്ടിക്കാനം 18. ത്രിശങ്കു ഹിൽസ് 🏘 Photo🌐 @sooraj_n_ravi 🎀 ഇടുക്കി സന്ദർശിച്ചിട്ടുള്ളവർ നിങ്ങളുടെ കൂടെ അന്ന് ട്രിപ്പിൽ ഉണ്ടായിരുന്നവരെ മെൻഷൻ ചെയ്യുക. അന്നത്തെ മനോഹര നിമിഷങ്ങൾ ഓർത്തെടുക്കാൻ അത് ഉപയോഗപ്പെട്ടേക്കാം. 🎀 ഇത് വായിച്ചു കഴിഞ്ഞാൽ നിങ്ങളുടെ Travel Friends  നെ മെൻഷൻ ചെയ്യുക. എന്നാലേ ട്രിപ്പ്‌ on ആകൂ... #sanjarikal 📌 #kakkayam #ponmudi #urumbikkara #rajamala #munnar #ambukuthimala #marottichal #varikkasserymana #idukki #thrissur #vayanad #ooty #aviyals_of_kerala #chippikutty 🎌 @sanjarikal

11.4k0
July 2019

🚲മഹാരാഷ്ട്രയിലെ ലോനവല🚲 കുറേ നാളത്തെ ആഗ്രഹം ആരുന്നു ഒരു  വീക്കെൻഡ്, ബൈക്ക് എടുത്ത് പണ്ടത്തെ പോലെ ഒരു ട്രിപ്പ്‌ അടിക്കണം എന്നു. അങ്ങനെ നോക്കി ഇരിക്കുമ്പോൾ ദേ 4ദിവസം അവധി. ആദ്യത്തെ 2 ദിവസം നല്ല മഴ ആയതു കൊണ്ട് വീട്ടില് ഇരുന്നു മടുത്തു. അടുത്ത ദിവസം ഒന്നും നോക്കീല, ബൈക്ക് എടുത്ത് വിട്ടു. 🚲 എഴുത്ത് & വീഡിയോ👉 @eapachen_ 🚲 അങ്ങനെ വെളുപ്പിനെ 4മണിക്ക് മുംബയിൽ കോരിച്ചൊരിയുന്ന മഴയിൽ എന്റ 13 വർഷം വയസ്സ്‌ ആയ Avenger ബൈക്കിൽ യാത്ര തുടങ്ങി. കാഴ്ച ഭയങ്കര ബുദ്ധിമുട്ടായിരുന്നു മഴ കാരണം. അങ്ങനെ വളരെ സാവധാനം 70kms യാത്ര ചെയിതു 7 മണിക്ക് lonavala എത്തി. ആദിയം ബുഷി ഡാം കാണാൻ പോയി. മഴ അതിഭീകരം ആരുന്നു. ഞങ്ങളുടെ ഫോൺ എടുത്തു വീഡിയോ എടുക്കാൻ ഉള്ള സാഹസത്തിനു നിന്നില്ല. 🚲 ബുഷി ഡാം അടുത്തു വരെ ഞങ്ങൾ എത്തി. എടുത്ത് എരിയുന്ന പോലെത്തെ കാറ്റു. അത് ആസ്വദിച്ചു അവിടെ ഒരു മണിക്കൂർ മഴ കൊണ്ട് നിന്നു. പിന്നെ ലോണാവാല ഒരു കറക്കം. സിറ്റി ഉണർന്നു വരുന്നേ ഉള്ളു. വിശപ്പിന്റ അസുഹം ഉള്ളത് കൊണ്ട് അന്നോ ആദിയം കണ്ട തട്ട് കടയിൽ നിന്നും നല്ല വെജിറ്റബിൾ മാഗ്ഗി തട്ടി. ആ ചൂട് മാഗ്ഗി തണുപ്പിൽ അകത്തേക്ക് പോകുമ്പോൾ ഒരു പ്രിതിയെക സുഖം. അവിടെ വെച്ചു എന്റ വണ്ടിയുടെ നമ്പർ പ്ലേറ്റ് കണ്ടു മലയാളി അന്നെന്നു മനസിലായി പരിചയപ്പെടാൻ 2 കൂട്ടുകാർ. ഹരിപ്പാടുകാര് ആണ്‌. യാത്ര ഇഷ്ടപെടുന്നവന് ഇപ്പോളും കൂട്ടുകാരെ കിട്ടും. മാഗ്ഗി ഒകെ കഴിച്ചിട്ടു lonavala - Kandala വഴി റിട്ടേൺ. 🚲 ജീവിതത്തിൽ ഒരിക്കൽ എങ്കിലും പോകണ്ട വഴി ആണ്. അതും മഴ ഉള്ളപ്പോൾ പോകാനാണ് ബെസ്റ്റ്. രാവിലെ 9 മണിക്ക് പോലും ഒന്നും കാണാൻ പറ്റാത്ത അവസ്ഥ. റിട്ടേൺ പതുകെ ആരുന്നു പലയിടത്തും നിർത്തി. മുംബൈ-പൂനെ എക്സ്പ്രസ്സ്‌ ഹൈവേ ബൈകിനു നിരോധനം ഉണ്ട് പക്ഷെ ആ അനുഭവം ഒന്ന് വേണം എന്നു വെച്ചു തന്നെ ഒരു 10 കിലോമീറ്റർ ബൈക്ക് അതിലൂടെ ഒന്ന് പറപ്പിച്ചു. 13 വയസ്സ് ഉള്ള എന്റ അപ്പൂപ്പൻ വണ്ടി 140km സ്പീഡിൽ പറന്നു. എക്സ്പ്രെസ് ഹൈവേ ഒരു സംഭവം ആണ്. അങ്ങനെ പതുകെ പതുകെ നിർത്തി നിർത്തി 5 മണിക്കൂർ എടുത്തു ഡോംബിവിലി എന്റെ ഫ്ലാറ്റിൽ എത്തി. 🚲 മുംബയിൽ നിന്നും 85kms  പുണെ നിന്നും 65kms ബൈക്കിൽ ആണേൽ കോസ്റ്റ് ഒരു 1500- രൂപ വരും. ഫീൽ ബൈക്ക് തന്നെ ആണ്. പിന്നെ പെട്രോൾ ഫുൾ tank അടിച്ചോളൂ മുംബായിലോ പൂനെയിലോ നിന്നും. പെട്രോൾ bunk ഉണ്ട് പക്ഷെ ക്വാളിറ്റി ഭയങ്കര ബോർ ആണ്. സ്റ്റേ ഒത്തിരി Oyo റൂമൊക്കെ അവൈലബിൾ ആണ്. 🚲 ഈ സ്ഥലം സന്ദർശിച്ചിട്ടുള്ളവർ നിങ്ങളുടെ കൂടെ അന്ന് ട്രിപ്പിൽ ഉണ്ടായിരുന്നവരെ മെൻഷൻ ചെയ്യുക.. അന്നത്തെ മനോഹര നിമിഷങ്ങൾ ഓർത്തെടുക്കാൻ അത് ഉപയോഗപ്പെട്ടേക്കാം. . #aviyals_of_kerala #sanjarikal

14.4k0
July 2019

🌀ആനയടികുത്ത്🌀 ഇടുക്കി ജില്ലയിലെ തൊമ്മൻകുത്തിനടുത്താണ് ഈ മനോഹരമായ വെള്ളച്ചാട്ടം. തൊമ്മൻകുത്ത് കാണാൻ വരുന്നവർക്ക്, വലിയ ചിലവില്ലാതെ വന്ന്‌ കണ്ട് പോകാവുന്ന മനോഹരമായ സ്ഥലം ആണ് ആനയടികുത്ത്.. മഴക്കാലത്ത് മാത്രമേ ഇത്രയധികം വെള്ളം ഇവിടെ കാണൂ.. എന്നാലും നീന്തൽ അറിയാത്തവർക്കും അത്യാവശ്യം മുങ്ങി കുളിക്കാൻ പറ്റും ഇവിടെ. 🌀 Pic📸 @anandhu a.b 🌀 പണ്ട് കാലത്ത്, ആനകൾ ഈ വെള്ളച്ചാട്ടത്തിന്റെ മുകളിൽ വെള്ളം കുടിക്കാൻ വരുമായിരുന്നു.. അങ്ങിനെ വെള്ളം കുടിക്കാൻ വന്ന 2 ആനകൾ തമ്മിൽ കൊമ്പ് കോർത്തു, താഴെ വീണതിന് ശേഷം ആണ്, ഈ സ്ഥലത്തിന് ആനയാടികുത് എന്ന പേര് വന്ന്‌ എന്നാണ് പഴമക്കാർ പറയുന്നത്. 🌀 തൊമ്മൻകുത്തിനു സമീപമാണ് ആനയാടികുത്ത് സ്ഥിതി ചെയ്യുന്നതെങ്കിലും തൊമ്മൻകുത്തിന്റെ ഭാഗമല്ല ഈ കാട്ടരുവി. മുണ്ടൻമുടിയുടെ നെറുകയിൽ നിന്നൊഴുകിയെത്തുന്ന വെള്ളം ആനയാടിയിലെ പാറയിൽ നൂറുമീറ്ററോളം  വിസ്‌തൃതിയിൽ ഒഴുകി പാലൊഴുകും പാറയാക്കുകയാണ് ഇവിടം.ഈ വെള്ളച്ചാട്ടതിനു അടിയിൽ നിന്നു കുളിച്ച ശേഷമേ ഇവിടെ എത്തുന്നവർ മടങ്ങാറുള്ളൂ. തിരക്കുകളിൽ നിന്നൊഴിഞ്ഞ് പച്ചപ്പിന്റെ നിറവിൽ,മലകളുടെ സൗന്ദര്യം ആസ്വദിച്ചു പ്രകൃതിയിൽ അലിഞ്ഞ് ഒരു ദിവസം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ്. 🌀 🚲റൂട്ട്🚲 ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്നും 22 കിലോമീറ്റർ സഞ്ചരിച്ചാൽ ആനയടികുത്ത് ൽ എത്താം. തൊടുപുഴ-കരിമണ്ണൂർ-തൊമ്മൻകുത്തു റൂട്ട്. തൊമ്മൻകുത് വെള്ളച്ചാട്ടം എത്തുന്നതിനു 1km മുൻപ് തൊമ്മൻകുത് പോസ്റ്റ് office ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട്, 100 മീറ്റർ കഴിയുമ്പോൾ ആദ്യം കാണുന്ന വലത്തോട്ടുള്ള കോൺവെന്റ് റോഡ്, സിസ്റ്റേഴ്സ് കോൺവെന്റ് നു മുൻപിൽ എത്തുമ്പോൾ ഓപ്പോസിറ്റ് വഴിയേ പോവുക. ഇവിടത്തെ റോഡ് വളരെ ചെറുതാണ് ഒരു വണ്ടി കഷ്ടിച്ചു പോകാൻ ഉള്ള ഇട മാത്രമേ ഉണ്ടാകൂ. 🌀 ഈ സ്ഥലം സന്ദർശിച്ചിട്ടുള്ളവർ നിങ്ങളുടെ കൂടെ അന്ന് ട്രിപ്പിൽ ഉണ്ടായിരുന്നവരെ മെൻഷൻ ചെയ്യുക.. അന്നത്തെ മനോഹര നിമിഷങ്ങൾ ഓർത്തെടുക്കാൻ അത് ഉപയോഗപ്പെട്ടേക്കാം..😊😊😊 🎀 ഇത് വായിച്ചു കഴിഞ്ഞാൽ നിങ്ങളുടെ Travel Friends  നെ മെൻഷൻ ചെയ്യുക.😍 എന്നാലേ trip on ആകൂ. 🌹 #sanjarikal #kurumbalakotta #urumbikkara #ooty #mountainrailway #mettupalayam #muthanga #fortkochi #chappara #muthanga #marottichal #thrissur #athirappilly #marottichal #Vaalpara #malakkappara #ranipuram #kudajadri #shan_zaaki #thamarasserychuram #kolukkumalai #idukki #aanayadikuth #munnar 🎀 @sanjarikal

18.8k0
July 2019

🎗കേരളകുണ്ട്🎗 മലപ്പുറം ജില്ലയിലാണ് കല്‍ക്കുണ്ട് വെള്ളച്ചാട്ടം എന്നും കരുവാരക്കുണ്ട് വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്ന ഈ ജലപാതം സ്ഥിതി ചെയ്യുന്നത്. കേരളത്തിന്‍റെ വിനോദയാത്രാ ഭൂപടത്തില്‍ ഒരു "ഹോട്ട് സ്പോട്ട്" പദവിയിലേക്ക് ഇതുവരെ എത്തിച്ചേര്‍ന്നിട്ടില്ലെങ്കിലും നാള്‍ക്കുനാള്‍ ഇങ്ങോട്ടുള്ള വിനോദയാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായാണ് കാണുന്നത്. 🔔 കേരളകുണ്ട് വെള്ളച്ചാട്ടത്തിന്‍റെ സമീപത്തുള്ള മറ്റ് ആകര്‍ഷണങ്ങളാണ് ചെറമ്പ് ഇക്കോ വില്ലേജ്, ഇക്കോ വില്ലേജിനോടനുബന്ധിച്ച് ഒഴുകുന്ന മനോഹരനദികള്‍, ബറോഡ വെള്ളച്ചാട്ടം, മറ്റ് ട്രക്കിംഗ് അനുയോജ്യ പാതകള്‍ തുടങ്ങിയവ. 🎗 മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെയാണ് മനം കുളിരുന്ന കാഴ്ച്ചകളുമായി നമ്മെ വരവേൽക്കുന്ന കേരളകുണ്ട് വെള്ളച്ചാട്ടം. മലമുകളില് നിന്നും പാറകെട്ടുകളിലൂടെ ഒഴുകി താഴെ നൂറു മീറ്റര് താഴേക്ക് ഒരു സ്വിമ്മിംഗ് പൂള് പോലുള്ള ഒരു കുണ്ടിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ആ കാഴ്ച്ച ഒന്ന് കാണേണ്ടത് തന്നെയാണ്. വെള്ളത്തിലേക്ക് ഇറങ്ങാനും കുളിക്കാനും കൂടെ പോയാല് പിന്നെ ഒരു രക്ഷയുമില്ല. ഫേസ്‌ബുക്കിലെ ട്രാവൽ ഗ്രൂപ്പുകളിലൂടെയാണ് മലപ്പുറംകാർക്ക് മാത്രം അറിയാമായിരുന്ന ഈ സ്ഥലം കേരളം മൊത്തം പ്രശസ്തമായത്. വെള്ളച്ചാട്ടത്തിനു 3 കി.മി. അടുത്തു വരെ ബസ് സർവ്വീസ് ഉണ്ട്. കാറുകളും അത് വരെയേ പോകൂ. പിന്നീടങ്ങോട്ട് 3 കിലോമീറ്ററോളം നടത്തം തന്നെ ശരണം. അല്ലെങ്കിൽ ജീപ്പുകള് ലഭ്യമാണ്. ഒറ്റയ്ക്ക് പോകേണ്ടവര്ക്ക് 300 രൂപ കൊടുത്തു ഒറ്റക്ക് ജീപ്പില് പോകാം. അതല്ല, കൂടുതല് പേരുണ്ടെങ്കില് പോക്കറ്റില് നിന്നെടുക്കേണ്ട ഷെയര് കുറയും. സമയം ഒരു പ്രശ്നമല്ല എന്നിവര്ക്കും ഗ്രൂപ്പായി പോകുന്നവര്ക്കും ഒരു രണ്ടു കിലോമീറ്റര് നടക്കുന്നതാണ് നല്ലത്. 🎗 🚂എത്തിച്ചേരാൻ ഉള്ള വഴി👇 കരുവാരക്കുണ്ടിന് അടുത്തുള്ള പ്രധാന പട്ടണങ്ങള്‍ മഞ്ചേരി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ എന്നിവയാണ്. സംസ്ഥാനപാത-39ന്‍റെ പെരുമ്പിലാവ്-നിലമ്പൂര്‍ ഭാഗം കരുവാരക്കുണ്ടിലൂടെയാണ് കടന്നുപോകുന്നത്. 🎗 കേരളത്തിനലെ മണ്‍സൂണ്‍ മഴയുടെ സമയമാണ് കേരളകുണ്ട് വെള്ളച്ചാട്ടം സന്ദര്‍ശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. കനത്ത മഴയുള്ള ദിവസങ്ങളില്‍ വെള്ളച്ചാട്ടത്തിന്‍റെ കരുത്ത് നന്നായി കൂടുമെന്നതിനാല്‍, അത്തരം ദിവസങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. മിതമായ മണ്‍സൂണ്‍ പെയ്ത്തുള്ള ദിവസങ്ങളില്‍ കേരളകുണ്ട് കിടിലൻ ആണ്. 🎗 പ്രവേശന ഫീസ് ഒരാൾക്ക് 20 രൂപ. 🎀 Photo📌 @anandhu a.b 🎀 ഈ സ്ഥലം സന്ദർശിച്ചിട്ടുള്ളവർ നിങ്ങളുടെ കൂടെ അന്ന് ട്രിപ്പിൽ ഉണ്ടായിരുന്നവരെ മെൻഷൻ ചെയ്യുക. . #aviyals_of_kerala #sanjarikal #keralakundwaterfal

28.1k0
July 2019

🚴താമരശ്ശേരി ചുരം( വയനാട് ചുരം )🚴 കോഴിക്കോടിനെയും വയനാടിനേയും ബന്ധിപ്പിക്കുന്ന ദേശീയപാത. കോഴിക്കോട് അടിവാരത്ത് നിന്ന് ആരംഭിക്കുന്ന പാത 12 Km ദൈർഗ്യമുള്ളതും കഠിനമായ 9 ഹെയർ പിൻ വളവുകളുമുള്ളതാണ്. അതുപോലെ പാതയുടെ ഇരുവശങ്ങളും ഇടതൂർന്ന് വളർന്ന കാടണ് ചുരം അവസാനിക്കുന്നത് വയനാട്  ജില്ലയിലെ ലാക്കിടിയിലാണ്. 🕹 മനസിനെ കുളിരണിയിക്കുന്ന യാത്രയാണ് ചുരത്തിലൂടെയുള്ളത്. ഒൻപതാമത്തെ ഹെയർപിൻ വ്യൂ പോയിന്റിൽ നിന്നുനോക്കിയൽ മനോഹരമായ കോഴിക്കോടിന്റെ ആകാശ ഭംഗി നമുക്ക് ആസ്വദിക്കാൻ സാധിക്കും. പലപ്പോഴും കോടമഞ്ഞാൽ മൂടിക്കിടക്കുന്ന ചുരത്തെയാണ് നമുക്ക് കാണാൻ സാധിക്കുക ഇത് നമ്മുടെ ദൂരക്കാഴ്ച്ചകൾക്ക് മറയാകാറുണ്ട്. രാവിലെയും വയ്ക്കുനേരങ്ങളിലുമാണ് കോടമഞ്ഞേറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത്. ഈ സമയം സഞ്ചാരികളുടെ വരവ് കൂടുന്നു. 🕹 കോടമഞ്ഞിലൂടെയുള്ള അസ്തമയ സൂര്യനും തണുപ്പുള്ള ഇളം കാറ്റുകളും ഇതെല്ലാം സഞ്ചാരികളെ  ചുരത്തിലേക്ക് കൂടുതൽ ആകർഷിക്കുന്നു. മഴക്കാലത്തെ ചുരത്തിന്റെ പ്രതേകമായ ഒരു കാഴ്ച്ചയാണ് പാറകളിലൂടെ കുതിച്ചിറങ്ങിയൊഴുകുന്ന നീരൂറവകൾ. മൈസൂർ ബാംഗ്ലൂർ അന്തർദേശീയ പാതയായും ചുരം അറിയപ്പെടുന്നു. 🕹 ബ്രിട്ടീഷുകാരാണ് താമരശ്ശേരി ചുരം പാത നിർമ്മിച്ചത്. ബ്രിട്ടീഷ് എഞ്ചിനീയർക്ക് ഈ വഴി കാണിച്ച് കൊടുത്തത് തദ്ദേശീയരായ ആദിവാസികളായിരുന്നു. വഴി കാണിച്ചു കൊടുത്ത കരിന്തണ്ടൻ എന്ന ആദിവാസിയെ ഈ കണ്ടുപിടിത്തത്തിന്റെ ഖ്യാതി സ്വന്തമാക്കുവാനായി ബ്രിട്ടീഷ് എഞ്ചിനീയർ കൊന്നു കളഞ്ഞു എന്നു പറയപ്പെടുന്നു. ഈ ആദിവാസിയുടെ ആത്മാവിനെ ബന്ധിച്ചിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ചങ്ങല മരം വയനാട്ടിലെ ലക്കിടിയിൽ സ്ഥിതി ചെയ്യുന്നു. 🎀 Video📌 @aanand ms 🎀 എഴുത്ത്🔖 @viji_na__babu 🎀 ഈ സ്ഥലം സന്ദർശിച്ചിട്ടുള്ളവർ നിങ്ങളുടെ കൂടെ അന്ന് ട്രിപ്പിൽ ഉണ്ടായിരുന്നവരെ മെൻഷൻ ചെയ്യുക.. അന്നത്തെ മനോഹര നിമിഷങ്ങൾ ഓർത്തെടുക്കാൻ അത് ഉപയോഗപ്പെട്ടേക്കാം..😊 🎀 ഇത് വായിച്ചു കഴിഞ്ഞാൽ നിങ്ങളുടെ Travel Friends  നെ മെൻഷൻ ചെയ്യുക. 😍 എന്നാലേ trip on ആകൂ. 📌 #sanjarikal #kurumbalakotta #urumbikkara #marottichal #thrissur #vayanad #pokkodlake #aviyals_of_kerala #fortkochi #soochippara #kolukkumalai #idukki #munnar 🎀 @sanjarikal

13.3k0
July 2019

❣️മൂന്നാർ❣️ 📌 കേരളത്തിലെ മനോഹരമായ ഒരു ഹില്‍ സ്‌റ്റേഷനാണ് മൂന്നാര്‍. ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്ന മൂന്നാറിനെ ആദ്യ അനുഭവത്തില്‍ത്തന്നെ നമ്മള്‍ ഇഷ്ടപ്പെട്ടുപോകും. പശ്ചിമഘട്ടമലനിരകളിലാണ് മൂന്നാറിന്റെ സ്ഥാനം. 🛵 തമിഴ്‌നാടുമായി വളരെ അടുത്തുകിടക്കുന്ന സ്ഥലമാണിത്. അതിനാല്‍ത്തന്നെ സാംസ്‌കാരികമായ ഒരു സങ്കലനം മൂന്നാറിലെ ജനതയിലും സംസ്‌കാരത്തിലും കാണാന്‍കഴിയും. കേരളത്തിന് പുറത്തും ഏറെ പ്രശസ്തമാണ് മൂന്നാര്‍. 📌 കോളനിവാഴ്ചക്കാലത്തേ തുടങ്ങുന്നതാണ് ഒരു അവധിക്കാലകേന്ദ്രമെന്നനിലയിലുള്ള മൂന്നാറിന്റെ പ്രസക്തി. തേയിലകൃഷിയ്ക്ക് അനുയോജ്യമായ സ്ഥലമാണെന്ന് കണ്ട ബ്രിട്ടീഷുകാര്‍ ഇവിടെ തേയിലത്തോട്ടങ്ങള്‍ തുടങ്ങി. ബ്രിട്ടീഷുകാര്‍ക്ക് താമസിക്കാനായി പണിത പല ബംഗ്ലാവുകളും ഇപ്പോഴും മൂന്നാറില്‍ കാണാം. 📌 സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1600-1800 മീറ്റര്‍ ഉയരത്തിലാണ് മൂന്നാര്‍ സ്ഥിതിചെയ്യുന്നത്. വെറുമൊരു വിനോദസഞ്ചാരകേന്ദ്രമെന്നതിലുമുപരി, കാണാനും മനസ്സിലാക്കാനും ഒട്ടേറെ കാര്യങ്ങളുള്ള സ്ഥലമാണിത്. പ്രകൃതിസ്‌നേഹികളെ സംബന്ധിച്ച് ഒരു പറുദീസയാണ് മൂന്നാര്‍. 📌 മൂന്നാറിലെ സൈറ്റ്‌സീയിങ് നന്നായി ആസ്വദിക്കാന്‍ കഴിയുന്ന ഒന്നാണ്. ഇതിനുള്ള പ്രധാനകാരണം ഒട്ടും അലോസരപ്പെടുത്താത്ത കാലാവസ്ഥതന്നെയാണ്. ബൈക്കില്‍ ഉയരമേറിയ സ്ഥലങ്ങളിലേയ്ക്ക് യാത്രചെയ്യുന്നവര്‍ക്കും ട്രക്കിങ് പ്രിയര്‍ക്കുമെല്ലാം മൂന്നാര്‍ ഇഷ്ടലൊക്കേഷനാകുന്നതും ഇതുകൊണ്ടുതന്യൊണ്. അസ്സല്‍ ട്രക്കിങ്, ബൈക്കിങ് ട്രെയിലുകളാണ് ഇവിടുത്തേത്. ഹണിമൂണ്‍ ആഘോഷിക്കാനെത്തുന്നവര്‍ക്കും, സാഹസികതയിലേര്‍പ്പെടാനാഗ്രഹിയ്ക്കുന്ന യുവാക്കള്‍ക്കും ഏകാകികളായി യാത്രചെയ്യുന്നവര്‍ക്കുമെല്ലാം മൂന്നാര്‍ ഒരു സ്വര്‍ഗ്ഗീയാനുഭൂതി തന്നെയാണ് സമ്മാനിയ്ക്കുകയെന്നതില്‍ സംശയം വേണ്ട. 📌 ഇരവികുളം ദേശീയോദ്യാനം. നീലഗിരി മേഘലയില്‍ മാത്രം കാണുന്ന തദ്ദേശീയ ജീവിവര്‍ഗ്ഗമായ വരയാടുകളുടെ(നീലഗിരി താര്‍ ) വാസസ്ഥാനമെന്നതരത്തില്‍ ശ്രദ്ധേയമാണ് ദേശീയോദ്യാനം. തെക്കേഇന്ത്യയിലെ ഏറ്റവും ഉയരമേറിയ ഗിരിശിഖരമായ ആനമുടിയും ഈ ദേശീയോദ്യാനത്തിനുള്ളിലാണ്. ആനമുടിയില്‍ 2700 മീറ്ററോളും ഉയരത്തില്‍ ട്രക്കിങ് നടത്താന്‍ സാധിയ്ക്കും. 📌 Video📌 @akku_aswin 🎀 ഈ സ്ഥലം സന്ദർശിച്ചിട്ടുള്ളവർ നിങ്ങളുടെ കൂടെ അന്ന് ട്രിപ്പിൽ ഉണ്ടായിരുന്നവരെ മെൻഷൻ ചെയ്യുക.. അന്നത്തെ മനോഹര നിമിഷങ്ങൾ ഓർത്തെടുക്കാൻ അത് ഉപയോഗപ്പെട്ടേക്കാം..😊 🎀 ഇത് വായിച്ചു കഴിഞ്ഞാൽ നിങ്ങളുടെ Travel Friends  നെ മെൻഷൻ ചെയ്യുക.. 😍😍😍 എന്നാലേ trip on ആകൂ.. 📌 #sanjarikal #kurumbalakotta #urumbikkara #marottichal #thrissur #vayanad #pokkodlake #aviyals_of_kerala #fortkochi

14.8k0
June 2019

🎪ഉളുപ്പൂണി🎪 വാഗമൺ പോകുന്ന സഞ്ചാരികൾക്കു മനോഹരമായ മറ്റൊരു ലൊക്കേഷൻ ആണ് ഉളുപ്പൂണി. ഈയ്യോബിന്റെ പുസ്തകം എന്ന സിനിമയിലെ മിക്ക ഭാഗങ്ങളും ഇവിടെ ചിത്രീകരിച്ചതാണ്. 🎭 കുന്നിൻ മുകളുകളിലായി പരന്ന് കിടക്കുന്ന പുൽമേടാണ് പ്രധാന കാഴ്ച. കുളമാവ് ഡാമിൻറെ വിദൂര ദൃശ്യവും ഇവിടെ നിന്ന് ലഭിക്കുന്നു. നടന്ന് കാഴ്ചകൾ ആസ്വദിക്കാനും ഓഫ് റോഡ് റൈഡിംഗിനും പറ്റിയ ഇടമാണ് അധികമാരും സന്ദർശിക്കാത്ത ഇവിടം. 🎭 ഉളുപ്പൂണിയില്‍ എത്തിച്ചേരാന്‍ 💈 വാഗമണ്‍ നിന്നും പുള്ളിക്കാനം റൂട്ടിൽ പോവുക. വാഗമൺ ടൗണിൽ നിന്നും ഈ റൂട്ടിൽ ഏകദേശം 5km പോയാൽ ചോറ്റുപറ എന്ന ജംഗ്ഷൻ ഇൽ ചെല്ലാം. അവിടെ വച്ചു വഴി രണ്ടായി പിരിയുന്നു. ചോറ്റുപറ ജംഗ്ഷൻ ഇൽ നിന്ന് വീണ്ടും ഒരു 5km സഞ്ചരിച്ചാൽ ഉളുപ്പുനി ഇൽ എത്തിച്ചേരാം. #sanjarikal #aviyals_of_kerala 📌 Video🔖 @abhinand_abhi 📌 ഈ സ്ഥലം സന്ദർശിച്ചിട്ടുള്ളവർ നിങ്ങളുടെ കൂടെ അന്ന് ട്രിപ്പിൽ ഉണ്ടായിരുന്നവരെ മെൻഷൻ ചെയ്യുക.. അന്നത്തെ മനോഹര നിമിഷങ്ങൾ ഓർത്തെടുക്കാൻ അത് ഉപയോഗപ്പെട്ടേക്കാം..😊😊😊 🎀 ഇത് വായിച്ചു കഴിഞ്ഞാൽ നിങ്ങളുടെ Travel Friends  നെ മെൻഷൻ ചെയ്യുക.. 😍😍😍 ഇന്നലെ trip on ആകൂ. 🌹 #sanjarikal #kurumbalakotta #urumbikkara #ooty #mountainrailway #mettupalayam #shan_zaaki #ulupooni #Pinnacle_View_Point #muthanga #marottichal #thrissur #athirappilly #marottichal #Vaalpara #malakkappara #kolukkumalai #idukki #munnar 🎀 @sanjarikal

14.1k0
June 2019

🌺പൊന്മുടി🌺 തിരുവനന്തപുരത്തുനിന്നും പൊന്മുടിയിലേക്കൊരു ബസ് യാത്ര. 🎪 തിരുവനന്തപുരം KSRTC ബസ് സ്റ്റേഷനിൽ നിന്നും പൊൻ‌മുടിയിൽ പോയിവരാനായി ഭക്ഷണം ചേർത്ത് വെറും 200 രൂപ. 🎪 12.45 നു പുറപ്പെടുന്ന ഓർഡിനറി ബസിൽ പുറപ്പെട്ടാൽ 3.30 നു പൊൻ‌മുടിയിൽ എത്താം. 🎪 കാഴ്ചകൾ ആസ്വദിച്ചു 5.45 നു പൊൻ‌മുടിയിൽ നിന്നും പുറപ്പെടുന്ന ബസിൽ തിരികെ തിരുവനന്തപുരത്തേക്കു എത്തിച്ചേരാം. 🎪 പൊന്മുടി യെ കുറിച്ച് കൂടുതൽ അറിയാം 📌 കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു വിനോദസഞ്ചാര മലമ്പ്രദേശമാണ് പൊന്മുടി. തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടൽനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരെയാണ്. അറബിക്കടലിനു സമാന്തരമായ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പൊന്മുടിയിലെ കാലാവസ്ഥ വർഷത്തിൽ മിക്കവാറും എല്ലാ സമയവും തണുപ്പും മൂടൽ മഞ്ഞും ഉള്ളതാണ്. 🎪 പൊന്മുടിയിലെ തേയിലത്തോട്ടങ്ങൾ പ്രശസ്തമാണ്. പൊന്മുടി കൊടുമുടിയിൽ നിന്ന് ഏകദേശം അര കിലോമീറ്റർ അകലെയാണ് വിനോദസഞ്ചാര കേന്ദ്രം. ഈ സ്ഥലം എക്കോ പോയിന്റ് എന്നും അറിയപ്പെടുന്നു. സാഹസിക മലകയറ്റം തുടങ്ങുന്നതിനുള്ള ഒരു തുടക്ക സ്ഥലമാണ് പൊന്മുടി. 🎪 പൊന്മുടിക്ക് സമീപത്തായി കാടിനുള്ളിൽ ഒരുപാട് അരുവികളും വെള്ളച്ചാട്ടങ്ങളും നിലനിൽക്കുന്ന ഗോൾഡൻ വാലിയും ആകർഷണമാണ്. കല്ലാർ നദിയിലേയ്ക്കുള്ള ഒരു കവാടവുമാണ് പൊന്മുടി. ഉരുളൻ കല്ലുകളും പച്ചമരങ്ങളും കുളിരുകോരിയ വെള്ളവും ഒരു നല്ല വെള്ളച്ചാട്ടവും മത്സ്യങ്ങളുമുള്ള കല്ലാർ ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. 2000 അടി ഉയരത്തിൽ നിൽക്കുന്ന അഗസ്ത്യകൂടമാണ് ഈ പ്രദേശത്തെ മറ്റൊരു ആകർഷണം. സമീപത്തായി ബ്രൈമൂർ, ബോണക്കാട് തുടങ്ങിയ പ്രദേശങ്ങളും സ്ഥിതിചെയ്യുന്നു. 🎪 എത്തിച്ചേരാൻ ഉള്ള വഴി 📌 തിരുവനന്തപുരം നഗരത്തിൽ നിന്ന് സംസ്ഥാന പാത 2 (തിരുവനന്തപുരം - നെടുമങ്ങാട് - ചെങ്കോട്ട പാത )യിൽ യാത്രചെയ്യുക. നെടുമങ്ങാട് ചുള്ളിമാനൂർ വിതുര തേവിയോട് അഗസ്ത്യകൂടത്തിനുള്ള വഴിയിൽ ഇടതുവശത്തായി ഗോൾഡൻ വാലിയിലേയ്ക്കുള്ള വഴിയിൽ 22 ഹെയർപിൻ വളവുകൾ കഴിയുമ്പോൾ പൊന്മുടി എത്തുന്നു. 🎪 Video📹 @vishnu__650 🎀 ഈ സ്ഥലം സന്ദർശിച്ചിട്ടുള്ളവർ നിങ്ങളുടെ കൂടെ അന്ന് ട്രിപ്പിൽ ഉണ്ടായിരുന്നവരെ മെൻഷൻ ചെയ്യുക.. അന്നത്തെ മനോഹര നിമിഷങ്ങൾ ഓർത്തെടുക്കാൻ അത് ഉപയോഗപ്പെട്ടേക്കാം..😊 🎀 ഇത് വായിച്ചു കഴിഞ്ഞാൽ നിങ്ങളുടെ Travel Friends  നെ മെൻഷൻ ചെയ്യുക.. #sanjarikal 😍😍😍 എന്നാലേ Trip on ആകൂ.. 📌 #sanjarikal #ponmudi #shan_zaaki #ambukuthimala #whitex #thrissur #vayanad #pokkodlake #rajamala #devikulam #peerumedu #vaithiri #wayanad #vazhachal #aviyals_of_kerala 🎀 @sanjarikal

19.6k0
June 2019

🎙 @notonthemap 🎙കാന്തല്ലൂർ ൽ ഒരു കിടിലൻ Farm House. അതും 10 ഏക്കറിൽ, നിറയെ ഓറഞ്ച്, ആപ്പിൾ, പേരക്ക കൂടാതെ വേറെയും ഫല വൃക്ഷങ്ങളുടെ തോട്ടങ്ങളോട് കൂടിയ ഒരു കിടുക്കാച്ചി സ്ഥലം. ഫാമിലി ആയോ, സ്കൂൾ/കോളേജ് കൂട്ടുകാരുമായോ ദിവസങ്ങൾ ചിലവഴിക്കാൻ പറ്റുന്ന ഒരു അടിപൊളി സ്ഥലം. ഇവിടെ മീൻ പിടിക്കാനും, ക്യാമ്പ് ഫയർ, BBQ സെറ്റ് ചെയ്യാനും ഉള്ള സൗകര്യവും ഉണ്ട്. അതും 5 പേർക്ക് താമസിക്കാൻ സൗകര്യം ഉള്ള Log House ന് വെറും 4,500 രൂപ മാത്രം. കൂടുതൽ വിവരങ്ങൾക്ക് Message us📩 @notonthemap Follow🎃 @notonthemap 🎃 @notonthemap 🎃 @notonthemap 🎃 @notonthemap 🎃 @notonthemap

4.2k0
June 2019

🚌ഗവി വഴി കുമളിയിലേക്ക് ഒരു KSRTC ബസ് യാത്ര🚌 യാത്ര👉 ഗുരുവായൂർ - തൃശ്ശൂർ - പത്തനംതിട്ട - ആങ്ങമുഴി - കക്കി ഡാം - ചിറ്റാർ - ഗവി -വണ്ടിപെരിയാർ -കുമളി. 🚴 കഴിഞ്ഞ പോസ്റ്റിൽ നിന്നും തുടർച്ച (5/5 ) 🚌 നാല് മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ ബസ്സ് പാലയിലെത്തി. അവിടെനിന്നും നാസ്ത കഴിച്ചു തൃശൂരിലേക്കുള്ള ബസ്സിൽ ഇടം പിടിച്ചു. യാത്രയിൽ പലയിടങ്ങളിലും മഴത്തുള്ളികൾ ജനലഴിയിൽ ചേർത്തു വെച്ച കൈ വിരലുകളെ ചുംബിക്കുന്നുണ്ടായിരുന്നു. അപ്പോഴൊക്കെയും ഉള്ളുനിറയെ പത്തനംതിട്ടയിൽ നിന്നും തലേന്ന് പുറപ്പെട്ട KSRTC യാത്രയിലെ മറക്കാനാവാത്ത മനോഹര ദൃശ്യങ്ങൾ തന്നെയായിരുന്നു. ആ ഓർമ്മകളെ നെഞ്ചിലേറ്റി സീറ്റിലേക്ക് തല ചേർത്തുവെച്ച് കണ്ണുകളടച്ചു കിടന്നു. ബസ്സ് ഞങ്ങളെയും കൂട്ടി മുന്നോട്ട് ചലിച്ചുകൊണ്ടിരുന്നു. 🚍 ഇതോടെ ഞങ്ങളുടെ kSRTC ബസ് യാത്ര ഇവിടെ അവസാനിക്കുന്നു. ഞങ്ങളുടെ കൂടെ കട്ടക്ക് ഈ യാത്രക്ക് കൂടെ വന്ന @sanjarikal എന്ന പേജിന്റെ എല്ലാ കൂട്ടുകാർക്കും വളരെ നന്ദി. ഇതുപോലെ നിങ്ങളും യാത്ര ചെയ്ത വിശേഷങ്ങൾ നമ്മളോട് പങ്കു വെക്കണം.😍 യാത്ര വിവരണങ്ങൾ എഴുതുന്നത് അത്ര വലിയ ബുദ്ധിമുട്ടുള്ള കാര്യം അല്ല. എഴുതുമ്പോൾ യാത്രയിൽ ഉടനീളം ഉണ്ടായ രസകരമായ സംഭവങ്ങളും, ചിലവുകളും, സമയങ്ങളും ഉൾപെടുത്താൻ മറക്കരുതേ. 🚍 ഞങ്ങളുടെ ചിലവുകൾ. 🍄 തൃശൂർ - പത്തനംതിട്ട = 168 രൂപ. 🍄 പത്തനംതിട്ട - കുമളി = 130 രൂപ. 🍄 (ഭക്ഷണം, റൂം എല്ലാം നിങ്ങളുടെയും ജീവിത ശൈലി പോലെ, കുമളിയിൽ 700 രൂപക്ക് വലിയ തെരക്കേടില്ലാത്ത റൂം കിട്ടും ) 🚍 ബസ് സമയം. തൃശൂർ to പത്തനംതിട്ട = രാത്രി 11 മണി (പുലർച്ച 5 മണിക്ക് പത്തനംതിട്ട സ്റ്റാൻഡിൽ എത്തും ). 🍄 പത്തനംതിട്ട to കുമളി =രാവിലെ 6.30 മണി (ഉച്ചക്ക് കുമളി എത്തും ). 🚍 വിവരണം,ഫോട്ടോ : @jimshadguruvayoor 🚍 അവസാനിക്കുന്നു. (5/5 ). യാത്രകൾ ഇഷ്ടപെടുന്ന എല്ലാ കൂട്ടുകാരെയും കമന്റിൽ മെൻഷൻ ചെയ്യണം. Tag ചെയ്യണം. അഭിപ്രായം കമെന്റ് ആയി ഇടണം. . #aviyals_of_kerala #sanjarikal #shan_zaaki #gavi

10.1k0
June 2019

🚌ഗവി വഴി കുമളിയിലേക്ക് ഒരു KSRTC ബസ് യാത്ര🚌 യാത്ര👉 ഗുരുവായൂർ - തൃശ്ശൂർ - പത്തനംതിട്ട - ആങ്ങമുഴി - കക്കി ഡാം - ചിറ്റാർ - ഗവി -വണ്ടിപെരിയാർ -കുമളി. 🚴 കഴിഞ്ഞ പോസ്റ്റിൽ നിന്നും തുടർച്ച (4/5 ) 🚌 റോഡിന് ഇരു ദിശകളിലായി നിരന്നു നിൽക്കുന്ന കടകൾക്കിടയിലൂടെ വൈകുന്നേരത്തെ ആ തണുത്ത കാറ്റിൽ ഞങ്ങൾ എങ്ങോട്ടെന്നില്ലാതെ നടന്നുനീങ്ങി. വഴിയിൽ കണ്ട മോശമില്ലെന്ന് തോന്നിയ ഒരു ഹോട്ടലിൽ രാത്രി ഭക്ഷണത്തിനായി കയറി. നാലുപേരും മലയാളികളുടെ ദേശീയ ഭക്ഷണം തന്നെ ഓർഡർ ചെയ്തു. കറി എന്തെല്ലാം ഉണ്ടെന്ന് ചോദിച്ചപ്പോൾ, മുട്ട ചിക്കൻ ഗ്രീൻപീസ് എന്ന മറുപടി കിട്ടി. ബീഫുണ്ടോ എന്ന് ചോദിച്ചപ്പോൾ മാത്രം ഉണ്ടെന്ന് പറഞ്ഞു. അങ്ങനെ പൊറാട്ടയും ബീഫും കൂട്ടി വയറു നിറച്ചു നേരെ റൂമിലേക്ക് തിരിച്ചു. 🎀 പുലർച്ചെ നാല് മണിക്ക് സെറ്റ് ചെയ്ത അലാം ശബ്ദമുണ്ടാക്കിയപ്പോഴാണ് സുഖസുന്ദരമായ ആ ഉറക്കത്തിന് തിരശീല വീണത്. പിന്നെയും കുറച്ചു നേരം ബെഡിൽ ചുരുണ്ടു കിടന്നു. എഴുന്നേൽക്കുമ്പോൾ രാത്രി കഴിച്ച പൊറാട്ടയെയും ബീഫിനെയും ശപിച്ചു കൊണ്ട് ടോയ്‌ലറ്റിൽ നിന്നും ഇറങ്ങിവരുന്ന ഇക്കയെ ആയിരുന്നു കണി കണ്ടത്. ഞങ്ങൾ മൂന്ന് പേർക്കും അല്പം വൈക്ലബ്യം അനുഭവപ്പെട്ടെങ്കിലും ശപിക്കാൻ മാത്രം ഉണ്ടായിരുന്നില്ല. അങ്ങനെ അഞ്ചു മണിയോടെ ഫ്രഷായി ആ 501 നമ്പർ മുറിയോട് സലാം ചൊല്ലി. 🎀 സ്റ്റാന്റിനു മുന്നിൽ എറണാകുളത്തേക്കുള്ള രണ്ട് ബസ്സുകൾ ആ തണുപ്പിലും തലയെടുപ്പോടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു. കണ്ടക്‌ടറോട്‌ അന്വേഷിച്ചപ്പോൾ തൃശൂരിലേക്കാണെങ്കിൽ പാലയിൽ ഇറങ്ങി പോകുന്നതാണ് നല്ലതെന്ന് പറഞ്ഞു. അങ്ങനെ എറണാകുളത്തേക്കുള്ള ബസ്സിൽ കയറി. പതിവുപോലെ വിൻഡോ സീറ്റിൽ തന്നെ ഇടം പിടിച്ചു. പുലർച്ചെയുള്ള ആ യാത്ര ഒരു കിടിലൻ അനുഭവം തന്നെയായിരുന്നു. ഒപ്പത്തിനൊപ്പം ഉയർന്നു നിൽക്കുന്ന കോടമഞ്ഞുകൾ തീർത്ത അതിമനോഹരമായ വഴികളിലൂടെ. പ്രകൃതിയെ മൊത്തമായി മൂടിപ്പുതച്ചു കിടക്കുന്ന ആ മഞ്ഞു പാളികൾക്കിടയിലൂടെ. ശരിക്കും അനുഭവിച്ചറിയേണ്ട നിമിഷങ്ങൾ. 🚍 വിവരണം,ഫോട്ടോ : @jimshadguruvayoor 🚍 ഇതിന്റെ അവസാനഭാഗം അടുത്ത പോസ്റ്റിൽ തുടരും (4/5 ). യാത്രകൾ ഇഷ്ടപെടുന്ന എല്ലാ കൂട്ടുകാരെയും കമന്റിൽ മെൻഷൻ ചെയ്യണം. Tag ചെയ്യണം. അഭിപ്രായം കമെന്റ് ആയി ഇടണം. . #aviyals_of_kerala #sanjarikal #shan_zaaki

8.9k0
Load More ↓